താൾ:5E1405.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

൭ അനെകം വരുഷത്തിനുമുമ്പിൽ അറബിക്കാറ
രു പെരുഷ്യക്കാറരുടെ ദെശത്തിനെ പിടിച്ചു അതി
ൽ മഹമ്മതു മാൎഗ്ഗത്തിനെ ഒറപ്പിച്ചതിന്റെ ശെ
ഷം മഹമ്മതുമാൎഗ്ഗക്കാറരായിരുന്ന പാരിസുകാരിടെ
രാജാവിൽ ഒരുത്തൻ മഹമ്മതുമാൎഗ്ഗത്തെഅനുസരി
പ്പാൻ മനസില്ലാതെ ജനങ്ങളെ എല്ലാപെരയും എ
റ്റവും ക്രൂരതയായിട്ടുനടത്തി വരുകയുംചെയ്തു - ൟ
ഹെതുവാൽ പാരിസുകാറരിൽ അനെകംപെരു തങ്ങ
ളുടെ ദെശത്തെ വിട്ടുഓടി അതിൽ ശിലരു ഹിന്ദുദെ
ശത്തിൽവന്നു കുടിപാൎക്കയും ചെയ്തു

൮ പാരിസുകാറരു സൂൎയ്യനെയും അഗ്നിയെയും
വന്ദിക്കുന്നു - അവരു ഏറ്റവും സാമൎത്ഥ്യമൊള്ള
വരും പ്രയാസപ്പെടുന്നവരുമാകുന്നു - കപ്പൽ ഒണ്ടാ
ക്കുന്നതിൽ അവരു അധികം സാമൎത്ഥ്യമൊള്ള വ
രാകുന്നു - ബമ്പാത്തുറമുകത്തിൽ കപ്പൽ ചെയ്യുന്ന
എല്ലാവരും പാരിസുകാറരായിരിക്കുന്നു

൯ തറവഴിയായിട്ടു ജെന്നവട്ടണത്തെക്കു വട
ക്കു മെക്കെ എകദെശം എഴു ആഴ്ചവഴി ദൂരത്തിൽ
വെമ്പാ ഇരിക്കുന്നു

൧൦ കപ്പൽവഴിപൊയാൽ നീ ജെന്നപട്ടണത്തു
നിന്നും തെക്കു കിഴക്കായിട്ടു യാത്രചെയ്തു ലെങ്ക ദ്വീ
വിനെ ചുറ്റി വടക്കൊട്ടു തിരിഞ്ഞ കാറ്റു ഒത്തതാ
യിരുന്നാൽ പന്തിരണ്ടുതീയതിക്കകംഅവിടെചെന്നു
ചെരാം

൧൧ ബമ്പയിൽ നിന്നും തെക്കു കിഴക്കായിട്ടു
ആറുദിവസം യാത്രചെയ്താൽ പൂന എന്നപട്ടണ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/71&oldid=179345" എന്ന താളിൽനിന്ന് ശേഖരിച്ചത്