താൾ:5E1405.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

ടെഇരിക്കുന്നുഅവരുഎറ്റവുംകുറുകിയതുംചെറിയതു
മായദെഹവും ചുരുണ്ടമുടിയുംചപ്പിയമൂക്കുംതടിച്ചഉ
തടും ഒള്ളവരായിരിക്കുന്നു — അവരു മുഴുവനും നൃമ്മാ
ണമായി പൂച്ചിമുതലായ്തുകടിക്കാതെ ഇരിക്കുന്നതിനു
വെണ്ടി ദെഹത്തിൽ ചെറുഎടുത്തു തെച്ചുംകൊണ്ടു
ഹിന്ദുദെശത്തുപൊത്തുകളെപൊലെ നടക്കുന്നു

൩ അന്തമൻ ദ്വീപുകൾക്കു തെക്കെ ഒരു ദിവസ
ത്തെ കപ്പലൊട്ടത്തിൽ നക്കബാരം എന്ന ചില ദ്വീവു
കളിരിക്കുന്നു

൪ ആ ദ്വീപുകളിൽഒള്ള ജനങ്ങൾ അന്തമെൻ ദ്വീ
വിൽ ഒള്ള ജനങ്ങളെ പൊലെയല്ല — അശെഷംവെ
റെ ജാതികളായിരിക്കുന്നു — അവരു എറ്റവും ദുഷ്ടജ
നങ്ങളായിട്ടിരിക്കുന്നു — അവരു അവിടങ്ങളിൽ വ്യാ
പാരത്തിനായിട്ട പൊകുന്ന കപ്പൽ ക്കാറരെ അതതു
സമയങ്ങളിൽ കൊന്നിരിക്കുന്നു

൫ തെങ്ങായുംവെറ്റിലയും കെറ്റി ഹിന്ദു ദെശത്തു
കൊണ്ടു വരുന്നതിനായിട്ടു കപ്പലുകളെ ആ ദ്വീവു
കളിൽ കൊണ്ടു പൊകുന്നതൊണ്ട

൪൩ാം അദ്ധ്യായം

ഇംഗ്ലാണ്ടുദെശത്തെക്കുറിച്ചു

൧ ഇംഗ്ലാണ്ടുദെശം യൂറൊപ്പു ഖണ്ഡത്തിലുള്ള
ദെശങ്ങളിൽ ഒന്നാകുന്നു — അത യൂറൊപ്പു ഖണ്ഡത്തി
ന്റെവടക്കുമെക്കെ വശത്തിരിക്കുന്നു

൨ ജെന്നപട്ടണത്തു നിന്നും ഇംഗ്ലാണ്ടുദെശത്തു
പൊകുന്നതിനു രണ്ടുവഴിഒണ്ട

൩ ഒരുവഴി കടൽമാൎഗ്ഗമായും കര വഴിയായുംപൊ
കുന്നു — ആയ്തിനെ ഓവർലാന്ററൂട്ടു എന്നുപറയുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/98&oldid=179376" എന്ന താളിൽനിന്ന് ശേഖരിച്ചത്