താൾ:5E1405.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

൪ റൂട്ടു എന്നതു ഇംഗ്ലീഷു വാക്കു അതിനുവഴിയെ
ന്നു അൎത്ഥമാക്കുന്നു

൫ ഓവർലാന്റ റൂട്ടു വഴിപൊയാൽ തെക്കിനും അ
തിൽപിന്നെ കീഴക്കിനും നെരെകപ്പൽ യാത്രചെയ്തു
ലങ്കയെ ചുറ്റിപൊകണം

൬ ഓവർലാന്റ റൂട്ടുവഴിപൊകുന്നതിനു പുകക്കപ്പൽ
നമുക്കു പ്രയൊജനമായിരിക്കുന്നു

൭ പുകകപ്പൽ പായുംകാറ്റും ഇല്ലന്നുവരികിലും
പുകസൂത്രംകൊണ്ടു നടത്തപ്പെടുന്ന കപ്പലാകുന്നു

൮ വെള്ളം എറ്റവും കൊതിക്കുംപൊൾ ഉഷ്ണംഅതീ
നെ നീൎപ്പുക ആക്കുന്നു

൯ ആകാശവും വെള്ളവും കൂടിയതു നീൎപ്പുകയെന്നു
പറയുന്നു

൧൦ ഉഷ്ണം വെള്ളത്തിലിരിക്കുന്ന ആകാശത്തെ
എഴുപ്പുന്നതു കൊണ്ടും ആ ആകാശം അതിനു ചുറ്റി
യൊള്ള ആകാശത്തെക്കാൽ അധികം കുറവായി
രിക്കുന്നതുകൊണ്ടും അതുമീതെ പൊങ്ങുന്നു — ഇപ്ര
കാരം വെള്ളം തീയ്ക്കു സമാനമാകുംപൊൾ നീൎപ്പുക
അതിൽനിന്നും പുറപ്പെടുന്നതു നീ കാണുകയും ചെ
യ്യും

൧൧ ഇപ്രകാരംവെള്ളം തിളയ്ക്കുന്ന പാനയിൽ
നിന്നും അല്പംപൊലും കാറ്റുഇളകാതെ അതിനെ
നല്ലതിന്മണ്ണം മൂടിക്കളഞ്ഞാൽ അതിലുള്ള ആവിയെ
കൊള്ളുന്നതിനു തക്കസ്ഥലം ഇല്ലാത്തതുകൊണ്ട ആ
പാന തുണ്ടുതുണ്ടായി ഒടഞ്ഞുപൊകും

൧൨ തിളയ്ക്കുന്ന നീൎപ്പുകയുടെ ബലം ഇന്നപ്ര
കാരമെന്നു ഇതിനാൽ നീ അറിഞ്ഞുകൊള്ളാം

൧൩ യൂറൊപ്പു അമെറിക്കാ ഖണ്ഡത്തിലുള്ള ജ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/99&oldid=179377" എന്ന താളിൽനിന്ന് ശേഖരിച്ചത്