താൾ:5E1405.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

നങ്ങൾ ൟ പുകയിടെ ഉപയൊഗം കണ്ടുപിടിച്ചതി
നാൽ വല്യകപ്പലുകളെ അതുകൊണ്ടു ഓട്ടിച്ചുബഹു
നൂറുആളുകളൊ അല്ലങ്കിൽ കുതിരകളൊ ചെയ്യകൂ
ടാത്ത അനെകം കാൎയ്യങ്ങളെ ൟ പുകയിടെ ഉപ
യൊഗംകൊണ്ടു നടത്തുന്നു

൧൪ പുകക്കപ്പലുകളിടെ ഇരുവശത്തും തുടുപ്പുച
ക്രം എന്നു ഓരൊവല്യ ഉരുളഇരിക്കുന്നു

൧൫ ഓരൊ ചക്രത്തിനു രണ്ടുവല്യ ഇരുമ്പു വള
യവും അതിന്റെ നടുവിൽ ഒന്നിൽ നിന്നു മറ്റൊ
ന്നിനുചെൎത്തിട്ടുള്ള ഇരുമ്പുതണ്ടുകളും ഒണ്ട

൧൬ തുടുപ്പുകൾ പടവിനെ വലിച്ചു നടത്തി
യ്ക്കുന്നതു പൊലെ നീൎപ്പുക തന്റെ ബലം കൊണ്ടു
ചക്രങ്ങളെ ചുഴറ്റി അതിലുള്ള തണ്ടുകൾ വെള്ളത്തി
നെഅടിച്ചുപുകക്കപ്പലിനെ നടത്തിയ്ക്കുന്നു

൧൭ കപ്പലിനെ എതുമാൎഗ്ഗത്തിൽ കൂടി എങ്കിലും
നടത്തുന്നതും കാറ്റു ഇല്ലങ്കിലും കപ്പൽ തടവില്ലാതെ
ചുറുക്കായിട്ടു പൊവാൻ ചെയ്യുന്നതും പുക സൂത്രമാ
കയാൽ അതു അധിക പ്രയൊജനമായീരിക്കുന്നു

൧൮ പായ്ക്കപ്പൽ കാറ്റിനുതക്കതായിട്ടു മാത്ത്രമെ
ഓടും കാറ്റില്ലങ്കിൽ ഓടുക ഇല്ലാ

൧൯ ഓവർലാന്റ റൂട്ടുവഴിപൊയാൽ പുക ക്കപ്പൽ
കിഴക്കു മുഖമായിട്ടും തെക്കുമുഖമായിട്ടും ലങ്കദ്വീപി
നെ ചുറ്റി ഖാലിക്കുവരികയുംവെണം — അവിടെ
ചെല്ലുന്നതിനു രണ്ടു മൂന്നു ദിവസം ചെല്ലും — പായ്ക്ക
പ്പൽ പൊയാൽ രണ്ടു മൂന്നു ആഴ്ചവട്ടംചെല്ലും

൨൦ ഖാലിയിൽ നിന്നും പുകക്കപ്പൽ മെക്കിനും
വടക്കിനും നെരായിട്ടു എകദെശം പത്തുദിവസത്തി
ൽ എഢനിൽചെന്നു ചെരും

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/100&oldid=179378" എന്ന താളിൽനിന്ന് ശേഖരിച്ചത്