താൾ:5E1405.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

൨൧ എഢൻ അറബി കടൽ ഓരത്തിൽ എഹി
ബത്തുകടലിന്റെ മുഖപ്പിൽ ഇരിക്കുന്നു

൨൨ എഹിബത്തു കടൽ വലതു പക്കമൊള്ള അ
റബിയിനും ഇടതു വശമൊള്ള അബസ്ന്യാ എഹി
ബത്തു എന്നദെശങ്ങളിനുംമദ്ധ്യെഒതുങ്ങിഓടുന്നഹി
ന്ദു സമുദ്രത്തിൽ ഒരു പങ്കുആകുന്നു — അറബി ദെ
ശം എഷ്യാഖണ്ഡത്തിലും അബസ്ന്യാ എഹിബത്തു
എന്നദെശങ്ങൾ ആബ്രിക്കാ ഖണ്ഡത്തിലുമിരിക്കുന്നു

൨൩ എഢനിൽ നിന്നും പുകക്കപ്പൽ ആറു ദിവ
സത്തിനകം സൂവെസ എന്നദിക്കിൽപൊകും

൨൪ സൂവെസ എഹിബത്തു കടലിന്റെ വടക്കെ
മുനയിൽ ഇരിക്കുന്നു

൨൫ ൟ ഇടത്തിനെ സൂവെസ പൂസന്തി എന്നു
വിളിക്കുന്നു

൨൬ പൂസന്തിഎന്നാൽ രണ്ടു ഇടങ്ങളെ ഒന്നാ
യിട്ടു ചെൎക്കുന്ന ഒതുക്കം ആയഒരുതുണ്ടു നിലമാകുന്നു
സൂവെസ പൂസന്തി–ആബ്രിക്കാവെയും എഷ്യാവെ
യും ഒന്നായിട്ടുചെൎക്കുന്നു — അതു എകദെശം കുറുക്കെ
നാലുദിവസത്തെ വഴിദൂരമാകുന്നു

൨൭ സൂവെസപൂസന്തിക്കു തെക്കെ വശം എഹി
ബത്തുകടലും വടക്കുവശംമെദിത്തിരെന്യാ എന്ന വെ
റെ ഒരുകടലും ഇരിക്കുന്നു

൨൮ സൂവെസിൽ നീ കപ്പൽവിട്ടു ഇറങ്ങി അവി
ടെ നിന്നും മെക്ക ൮൪ മയിൽ ദൂരത്തിൽ ഇരിക്കുന്ന
കായിറൊപട്ടണത്തിനുകരവഴിയായിട്ടുയാത്രചെയ്യ
ണം — സൂവെസിനും കായിറൊവിനും മദ്ധ്യെഒള്ള
ഇടം മണൽവനാന്തരമാകുന്നു — യാത്രക്കാറരു സൂ
വെസിൽനിന്നും കായിറൊ പട്ടണത്തിനു മിക്കതും ക

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/101&oldid=179379" എന്ന താളിൽനിന്ന് ശേഖരിച്ചത്