താൾ:5E1405.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

തിരവണ്ടികളിൽ കെറിപൊകുന്നു — അവിടെ ചെന്നു
ചെരുന്നതിനു എകദെശം ൧൪ മണിനെരംചെല്ലും

൨൯ കായിറൊ എഹിബത്തുദെശത്തിന്റെ രാജ
ധാനിയാകുന്നു — അതുനീലെന്ന ആറ്റിന്റെ കരയിൽ
നിന്നും രണ്ടു മ‌യിൽ ദൂരത്തിൽ ഇരിക്കുന്ന ഏറ്റവും
പ്രാബല്യതയായപൂൎവീകപട്ടണമാകുന്നു

൩൦ ഭാക്ഷാ എന്ന മഹമ്മതുമാൎഗ്ഗ പ്രഭു എഹി
ബത്തുദെശത്തെആഴുന്നു

൩൧ നീൽവല്യആറാകുന്നു — അതു അബസ്ന്യാ
നാട്ടിൽ ആരംഭിച്ചു വടക്കെഎഹിബത്തുനാട്ടിനു അക
ത്തുകൂടിഓടി മെദിത്തിറെന്യാ എന്നകടലിൽ വീഴുന്നു

൩൨ കായിറൊവിൽ നിന്നും വടക്കു മെക്കായിട്ടു
പടവിൽ നീ ആദിയിൽ നീൽ എന്ന ആറ്റുവഴിയാ
യിട്ടുംപിന്നീടു കാലു വാവഴിയായിട്ടും യാത്രചെയ്താൽ
അലക്കു സന്ത്രിയാ പട്ടണത്തിനുവരും — അതു കായി
റൊവിൽനിന്നും ൧൨൦ മയിൽദൂരമാകുന്നു — അവിടെ
വരുന്നതിനു എകദെശം ൨൫ മണിനെരംചെല്ലും

൩൩ അലക്കുസന്ത്രിയാപട്ടണം എഹിബത്തു ദെ
ശത്തിന്റെ വടക്കുവശത്തും മെദിത്തിറെന്യയാകടലി
ന്റെ തെക്കെ ഓരത്തിലും ഇരിക്കുന്നു

൩൪ മെദിത്തിറെന്യാ കടൽ വടക്കെ വശത്തുഒള്ള
യൂറൊപ്പു ഖണ്ഡത്തിലും തെക്കെഒള്ള ആബ്രിക്കാ ഖ
ണ്ഡത്തിലും മദ്ധ്യെഇരിക്കുന്നു

൩൫ മെദിത്തിറെന്യാഎന്നു പറഞ്ഞാൽ നടുഭൂമി
എന്നു അൎത്ഥമാകുന്നു — ൟ കടൽ യൂറൊപ്പു — ആ
ബ്രിക്കാ എന്നും രണ്ടുഖണ്ഡത്തിനും നടുവിൽ ഇരി
ക്കുന്നതിനാൽ മെദിത്തിറെന്യാ കടലുഎന്നുപറയുന്നു

൩൬ നീ അലക്കുസന്ത്രിയാ പട്ടണത്തിൽ വെറെ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/102&oldid=179380" എന്ന താളിൽനിന്ന് ശേഖരിച്ചത്