താൾ:5E1405.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

ഒരു പുകക്കപ്പൽഎറീമെക്കെ മെലിസ്ഥാ — എന്ന ഒരു
ദ്വീവിൽ ചെന്നുചെരും അവിടെ പൊകുന്നതിനു മൂന്നു
ദിവസംവെണം

൩൭ മെലിസ്ഥാ — മെദിത്തിറെസ്യാ — കടലിൽഇ
രിക്കുന്നു — അതുഇംഗ്ലീഷു കാറരിടെതാകുന്നു

൩൮ മെലിസ്ഥാവിൽനിന്നും മെക്കൊട്ടുചെന്നാ
ൽഎഴുദിവസത്തിൽ ജീപ്രാൽത്തറലിൽ ചെന്നുചെരും

൩൯ ജീപ്രാൽത്തർ യൂറൊപ്പു ഖണ്ഡത്തിലുള്ളദെ
ശങ്ങളിൽ ഒന്നായ സ്പാന്ന്യാവിടെ തെക്കെ മൂലയിൽ
ഒരു ഒറപ്പായ കൊട്ടഒള്ള ഇടം ആകുന്നു — ജീപ്രാൽ
ത്തർ ഇംഗ്ലീഷുകാറരുടെതാകുന്നു

൪൦ ജീപ്രാൽത്തർ അരികെ യൂറൊപ്പും ആബ്രി
ക്കാവും അടുത്തുഇരിക്കുന്നു അതിനുനടുവിൽ ഒള്ളകട
ൽകുറുക്കെ — ൧൫ മയിൽദൂരംമാത്രം ഇരിക്കും

൪൧ ൟ കടലിന്റെ പങ്കു ജീപ്രാൽത്തർ കടൽ
വായ്ക്കാൽഎന്നുപറയുന്നു

൪൨ കടൽവായ്ക്കാൽ എന്നാൽ ഒരുകടലിൽ നി
ന്നും മറുകടലിൽ പൊകുന്നവഴിഎന്നും അല്ലങ്കിൽ വാ
യ്ക്കാലന്നും അൎത്ഥം ആകുന്നു

൪൩ നീജീപ്രാൽത്തർ — കടൽവായ്ക്കാൽവഴിപൊ
യാൽ — അത്തിലാന്തിക്കു സമുദ്രമെന്ന വലിയ കട
ലിൽ ചെന്നു ചെരും

൪൪ അവിടെ ചെന്നുചെൎന്നഉടൻ പുകക്കപ്പൽ
സ്പാന്ന്യാ പൊൎത്തക്കൽ പ്രാഞ്ചി എന്നദെശങ്ങളുടെ
മെക്കു വശത്തുകൂടി വടക്കു തിരിഞ്ഞു ജിപ്രാൽത്തർ
വിട്ടു ആറു ദിവസത്തിനകം ഇംഗ്ലാണ്ടിൽ ചെന്നു
ചെരും

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/103&oldid=179381" എന്ന താളിൽനിന്ന് ശേഖരിച്ചത്