താൾ:5E1405.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

൪൪ാം അദ്ധ്യായം

൧ ജെന്നപട്ടണത്തു നിന്നും ഇംഗ്ലാണ്ടു ദെശ
ത്തു പൊകുന്നതിനു രണ്ടുവഴിഒണ്ട അതെക്കുറിച്ചു
മുമ്പിൽ പറഞ്ഞിരിക്കുന്നു

൨ ഓവർലാന്റ റൂട്ടു എന്നും ഒരു വഴിയെക്കുറിച്ചും
ഇതിനുമുമ്പിൽ പറഞ്ഞുതീൎന്നു

൩ ഇപ്പൊൾ മറ്റ വഴിയെ കുറിച്ചു പറയാം
ഇതിനെ ജനങ്ങൾ ചിലപ്പൊൾ നെടും സമുദ്രപാദ
എന്നു വിളിക്കുന്നു

൪ ൟ വഴിപൊകണമെന്നുവരുകിൽ കപ്പൽജെ
ന്നപട്ടണത്തുനിന്നും തെക്കും കിഴക്കും ഓടി ലങ്കദ്വീ
വിനെ കടന്നു പിന്നെതെക്കു മെക്കായിട്ടു തിരിഞ്ഞു
കെപ്പുഗുഢൊപ്പിനു നെരായിട്ടുപൊകണം

൫ ആബ്രിക്കാവിന്റെ തെക്കെ മുനയെ കെപ്പു
ഗുഢാപ്പു എന്നു വിളിക്കുന്നു

൬ ഇവിടത്തിൽ കെപ്പുഢൗൻ എന്നുഒരുപട്ടണം
ഒണ്ട — അതു ഇംഗ്ലീഷുകാറരുടെതാകുന്നു

൭ ജെന്നപട്ടണത്തുനിന്നും കപ്പൽകെറി കെപ്പു
ഗുഢൊപ്പിൽ പൊകുന്നതിനു എകദെശം ൪൦ അല്ല
ങ്കിൽ ൫൦ ദിവസം ചെല്ലും

൮ കെപ്പുഗുഢൊപ്പിനുംകപ്പൽ എകദെശം൫ ആ
ഴ്ചവട്ടം വടക്കെ ഓടീപിന്നീടു കിഴക്കൊട്ടു തിരിഞ്ഞു
എകദെശം രണ്ടുആഴ്ചക്കകം ഇംഗ്ലാണ്ടുദെശത്തുചെന്നു
ചെരും

൯ ഇംഗ്ലാണ്ടുദെശത്തു പൊകുന്നതിനു ഓവർലാ
ന്റ റൂട്ടുവഴി എത്രകാലംചെല്ലും കെപ്പുഗുഢൊപ്പു വഴി
എത്രകാലംചെല്ലും

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/104&oldid=179382" എന്ന താളിൽനിന്ന് ശേഖരിച്ചത്