താൾ:5E1405.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

൪൫ാം അദ്ധ്യായം

൧ ഇംഗ്ലാന്റ പ്രാഞ്ചി ദെശത്തിനു അസാരം
വടക്കെ വശത്തിലിരിക്കുന്ന ഒരു ദ്വീവു ആകുന്നു
രണ്ടു ദെശത്തിനും നടുവിൽ കടലിരിക്കുന്നു — അതു
ഏറ്റവും അകലംകുറഞ്ഞ ഇടത്തു ൨൧ മയിൽദൂര
മൊണ്ട

൨ നാം ൟ ദെശത്തെ ഇംഗ്ലാന്റു എന്നും അതി
ലൊള്ള ജനങ്ങളെ ഇംഗ്ലീഷു കാറരന്നും പൊതുവാ
യിട്ടുവിളിക്കുന്നു — എന്നാൽ ഇതിൽ നാലുദെശങ്ങ
ൾ ഒണ്ട

൩ മുന്തിയദെശം ഇംഗ്ലാന്റു — അത ആ ദ്വീപി
ന്റെ തെക്കുവശത്തു ഇരിക്കുന്നു

൪ അതിന്റെ മെക്കു വശത്തു വെത്സഎന്ന ഒരു
ചെറിയ ദെശം ഇരിക്കുന്നു

൫ അതിന്റെ വടക്കെ വശത്തു ഇസ്കാട്ടലാന്റു
ദെശമിരിക്കുന്നു — അതു ഇംഗ്ലാന്റിനു എകദെശം
അരപ്പങ്കു ഇരിക്കുന്നു

൬ ഇംഗ്ലാന്റു — സ്കാട്ടുലാന്റു — വെത്സഎന്നും
ൟ മൂന്നും ഒരുദ്വീപുആകുന്നു

൭ ഇംഗ്ലാന്റിനും മെക്കെ അയർലാന്റ എന്ന
വെറെ ഒരു ദ്വീവുഇരിക്കുന്നു — ഇതു രണ്ടിനും നടു
വെ ഒരു കടലൊണ്ട — ആ കടലിൽ അധികം ഒതു
ങ്ങിയസ്ഥലം എകദെശം ൨൦ മയിൽ അകലം
ആകുന്നു

൮ വെത്സ ജനങ്ങളെ വെത്സക്കാറരെന്നുവിളിക്കുന്നു

൯ സ്കാട്ടുലാന്റിൽ ഒള്ള ജനങ്ങളെസ്കാച്ചു ക്കാ
റരന്നുവിളിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/105&oldid=179383" എന്ന താളിൽനിന്ന് ശേഖരിച്ചത്