താൾ:5E1405.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

൧൦ അയർലാന്റു ജനങ്ങളെ അയിറീഷു ക്കാറ
രന്നുവിളിക്കുന്നു

൧൧ ഇംഗ്ലാന്റു സ്കാട്ടുലാന്റും വെത്സ ഇതു
ഇത്ത്രയും ഒന്നിച്ചുകൂട്ടി വല്യ ബ്രിത്താന്യാ എന്നു
വിളിക്കുന്നു

൧൨ ഇംഗ്ലീഷ — സ്കാച്ചു — അയിറീഷു — വെത്സ
ൟ നാലുദെശക്കാറരയുംഎകമായിട്ടുബ്രിറ്റീഷു ജന
ങ്ങളന്നു ഒരു പെരായിട്ടു വിളിക്കുന്നു — അവരു എല്ലാ
പെരും ഇംഗ്ലീഷുഭാഷ പൊതുവായിട്ടു സംസാരി
ക്കുന്നു — എന്നാൽ സ്കാട്ടുലാന്റു അയർലാന്റു വെ
ത്സ എന്ന ദെശങ്ങളിൽ ശിലസ്ഥലത്തുഒള്ളവരു തങ്ങ
ളുടെ സ്വന്ത ഭാഷകൂടെ സംസാരിക്കുന്നു അവ
ൎക്കു ഇംഗ്ലീഷു ഭാഷ അധികമായിട്ടു അറിഞ്ഞു കൂടാ

൧൩ ഇംഗ്ലാന്റു വടക്കെ മുനതുടങ്ങി തെക്കെ
മുനവരെ കാൽനടയായിട്ടുഎകദെശം൨൪ ദിവസം
വഴിദൂരവുംഅതിന്റെ കിഴക്കുവശത്തു നിന്നും മെക്കെ
അറ്റംവരെ അധിക വിസ്ഥാരമായ സ്ഥലത്തിൽ
എകദെശം ൨൦ ദിവസം വഴിദൂരവുമായിരിക്കുന്നു

൧൪ സ്കാട്ടുലാന്റു ഇംഗ്ലാന്റിനു എകദെശം അ
രപ്പങ്കു ഒണ്ട

൧൫ അയർലാന്റുഇംഗ്ലാന്റിനും പാതിയെക്കാൽ
അല്പം അധികമായിരിക്കും

൧൬ വല്യബ്രിത്താന്യമുഴുവനുംദിക്കാൻനാടത്ത്രെ
വിസ്ഥാരംവരുകയില്ലാ

൧൭ അതു ചെറിതായിരുന്നാലും ഭൂലൊകത്തിൽ
ഒള്ള എല്ലാ ദെശങ്ങളെക്കാൽ അധികം ബലവും ഐ
ശ്വൎയ്യവുംഒള്ള ഇടമാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/106&oldid=179384" എന്ന താളിൽനിന്ന് ശേഖരിച്ചത്