താൾ:5E1405.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

൪ ൟ ദ്വീപുകളിൽ തെങ്ങുവൃക്ഷങ്ങൾ ഒണ്ടാകുന്നു
അവിടെ ഒള്ള ജനങ്ങൾ വെളിച്ചെണ്ണ — കയറു — കി
ഴിഞ്ഞിൽ — കരുവാടു മുതലായ ശരക്കുകളെ ഹിന്ദുദെ
ശത്തും പിന്നാങ്കുദെശത്തും അയച്ചു ആയ്തിനു പകരം
അവിടങ്ങളിൽ ഒള്ളഅരി — ശൎക്കര — മുതലായ ശര
ക്കുകളെ വാങ്ങിച്ചു കൊള്ളുന്നു

൫ അവിടത്തെ കുടിയാനവന്മാരു മഹമ്മതു മാൎഗ്ഗ
ക്കാരായിരിക്കുന്നു — അവരു അനെകവൎഷത്തിനുമുമ്പി
ൽ ൟ ദ്വീവുകളിൽ വന്നു കുടിഎറിയ അറബികളി
ടെസന്തതികളാകുന്നു

൬ അവരു എല്ലാപെരും ഹിന്ദുസ്ഥാനി ഭാഷഅ
റീയുന്നവരും സംസാരിക്കുന്നവരുമായീരിക്കുന്നു

൭ മാൽദ്വീവുകൾക്കു തെക്കുമെക്കു എകദെശം ൧൫
ദിവസത്തെകപ്പൽ ഒട്ടദൂരത്തിൽ മൊരിസുഎന്നഒരു
ദ്വീപുഒണ്ട — അതിനെകുറിച്ചു ഇനിമെൽ ആബ്രി
കാ ഖണ്ഡത്തെകൊണ്ടു വിപരിക്കും പൊൾ പറക
യും ചെയ്യും

൪൨ാം അദ്ധ്യായം

അന്തമെൻ നക്കബാരം എന്ന
ദ്വീവുകളെകുറിച്ചു

൧ നീ ജെന്നപട്ടണത്തുനിന്നും കപ്പലിൽകെറി
നെരു കിഴക്കെചെന്നാൽ എകദെശം ൭ അല്ലെങ്കിൽ
൮ ദിവസത്തിനകം അന്തമെൻ എന്ന ചില ദ്വീവു
കളിൽ ചെന്നു ചെരാം

൨ കറുപ്പുനിറം ഒള്ള ഒരുവക ജാതിക്കാറരു അവി

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/97&oldid=179375" എന്ന താളിൽനിന്ന് ശേഖരിച്ചത്