താൾ:5E1405.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

ല്ലാ — പുരുഷന്മാരും സ്ത്രീകളും അരയിൽ മുണ്ടും ഉടു
ത്തു മീതെ ഒരുചട്ടയുംഇട്ടുകൊള്ളും — അവരു തലപ്പാ
വു വച്ചുകൊള്ളാതെ തലമുടിയെ ഉച്ചിയിൽ കൂട്ടികെ
ട്ടി അതിൽ പുരുഷന്മാരു ശീപ്പും സ്ത്രീകൾ കൊണ്ടഊ
ശിയും ചൊരുകിക്കൊള്ളുന്നു — അതിനാൽ അന്യദെ
ശക്കാറരു അനെകം പ്രാവെശം പുരുഷരെ സ്ത്രീകള
ന്നു തെറ്റായിട്ടു സമുശയിച്ചു കൊള്ളുന്നു

൨൮ ലങ്ക ദ്വീപിൽ ആ നാട്ടുജനങ്ങൾ കൂടാതെ
അനെകം ഇംഗ്ലീഷുകാറരുംഅവരിടെസന്തതികളും
അവൎക്കു മുമ്പിൽ ആ ദെശത്തിനെസ്വാധീന പ്പെടു
ത്തികൊണ്ടിരുന്ന പൊർത്തുക്കീസു കാറരിടെസന്ത
തിയുംപാൎക്കുന്നു

൪൧ാം അദ്ധ്യായം

മാൽദ്വീപുകളെക്കുറിച്ചു

൧ കൊളമ്പിനു തെക്കെമെക്കെ എകദെശം നാലു
ദിവസത്തെ കപ്പലൊട്ടത്തിൽ മാലു ദ്വീവുകളെന്നു
അനെകം ചെറിയ ദ്വീപുകൾഒണ്ട

൨ നീ ഭൂമിപ്പടത്തെ നൊക്കിയാൽ ലാക്കാ ദ്വീപു
കൾക്കു നെരു തെക്കെ മാലുദ്വീപുകൾ ഇരിക്കുന്നതു
കാണാം — ആ ലാക്കാ ദ്വീവുകൾ മാലു ദ്വീവു കളിൽ
നിന്നും എകദെശം രണ്ടുദിവസത്തെ കപ്പൽഓട്ടദൂര
ത്തിൽ ഇരിക്കുന്നു

൩ ഇതു എറ്റവും ചെറിയ ദ്വീപുകളായിരിക്കു
ന്നു — ഇതിൽ വല്യദ്വീവിനെ ഒരുത്തൻ കാൽ നട
യായിട്ടു ഒരു മണിനെരത്തിൽ ചുറ്റിവരാം — അതി
ൽ അനെകംകല്ലും വെറും പാറകളാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/96&oldid=179374" എന്ന താളിൽനിന്ന് ശേഖരിച്ചത്