താൾ:5E1405.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

മിഴർ ഇങ്ങനെ മൂന്നുവക ജനങ്ങൾ വാസം ചെ
യ്യുന്നു

൨൦ കണ്ടിയർ ആ ദ്വീപിൽ മദ്ധ്യെഒള്ള മലക
ളിലും മലഓരങ്ങളിലും കുടിപാൎക്കുന്നു

൨൧ സിംകളർ ആ ദ്വീപിൽതെക്കെപാതിയിൽ
ഒള്ള കരഓരങ്ങളിൽ വാസംചെയ്യുന്നു

൨൨ തമിഴർപടപാതിയിൽ ഒള്ള കര ഓരങ്ങളിൽ
കുടി പാൎക്കുന്നു

൨൩ തമിഴർ ആദിയിൽ തമിഴനാട്ടിൽനിന്നും
ലങ്ക ദ്വീപിൽവന്നു ഇപ്പഴുംകാപ്പിതൊട്ടങ്ങളിൽ വെ
ല ചെയ്യുന്നതിനായിട്ടു ആണ്ടുതൊറും തഞ്ചാവൂരു
തിരുനൽവെലി മുതലായ ദിക്കുകളിൽ നിന്നുംഅനെകം
കൂലിക്കാറരു അവിടെപൊകുന്നു

൨൪ കണ്ടിയരും സിങ്കളരും സിങ്കളർ ഭാഷയും
തമിഴർ തമിഴവാക്കും സംസാരിക്കുന്നു

൨൫ കണ്ടിയരും സിങ്കളരും ഹിന്ദുമദക്കാറരുഅ
ല്ല — അവരു പൗെത്ഥൻ എന്നു ഒരുവിഗ്രഹത്തെവ
ന്ദിച്ചുവരുന്നതുകൂടാതെ പിന്നെയും ഒരു നൂതനവി
ഗ്രഹത്തെയും പണിഞ്ഞു വരുന്നു — അതു മനുഷ്യ
ന്റെ കൈപെരുവിരലിനു സമനായ ഒരുതുണ്ടു ആ
ന ദെന്തമായിരിക്കുന്നു — അതു പൗെത്ഥൻ എന്നവ
ന്റെപല്ലുഎന്നുപറയുന്നു — മരിച്ചുപൊയ ഒരുത്ത
ന്റെപല്ലിനുമുമ്പെ നമസ്കാരംചെയ്യുന്ന ൟ ജന
ങ്ങൾഎത്രമൂഢന്മാരാകുന്നു

൨൬ എന്നാൽ ഒരുകാൎയ്യ്യത്തിനു മാത്ത്രം അവരു
ബുദ്ധി മാന്മാരായി കാണപ്പെടുന്നു — എന്തന്നാൽ
അവരിടെ ഇടയിൽ ജാതിഭെദം ഇല്ലാ

൨൭ സിങ്കളർ ഹിന്ദുക്കളെപൊലെ ഉടുക്കുന്നി

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/95&oldid=179373" എന്ന താളിൽനിന്ന് ശേഖരിച്ചത്