താൾ:5E1405.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

൧൪ ആ നാട്ടിന്റെ മെക്കെവശത്തു മെക്കെക്കണ
വായ്കൾക്കു നെരെ അധികംമലകളും കാടുകളും ഒണ്ട

൧൫ ആയ്തിന്റെ മദ്ധ്യെഒള്ള ദെശംവെളി ഭൂമി
യായിരുന്നു — അവിടെ അവിടെ മലകളും ഒണ്ട

൧൬ മൈസൂർ നാട്ടിൽ നെല്ലും കെഴു വരകും കൊ
തമ്പുമുതലായ ധാന്യങ്ങളും — ചൎക്കരയും അധികം ഒ
ണ്ടാകുന്നു

൧൭ ഏറ്റവും നല്ല ആടു മാടു കുതിര മുതലായതു
ഒള്ളതല്ലാതെ അതിന്റെ മെക്കെവശത്തൊള്ള കാടു
കൾ ചന്ദണം തെക്കു മുതലായവൃക്ഷങ്ങളും അധി
കം ഒണ്ട

൧൮ കെഴുവരകു തന്നെ ജനങ്ങൾക്കു സാധാര
ണമായ ഭക്ഷണമാകുന്നു

൧൯ മൈസൂർനാടു തമിഴനാട്ടിനെപോലെ ഉഷ്ണ
മൊള്ള ഭൂമിയല്ല — ജനങ്ങൾ കുളിർകാലത്തു ഒറച്ചകമ്പി
ളി ധരിച്ചു‌കൊള്ളും

൨൦ കറുത്തകമ്പിളിയും വെള്ളക്കമ്പിളിയും മൈ
സൂരിൽ നെയ്യുന്നതിനാൽ ആയ്തു തമിഴ‌നാട്ടു കമ്പി
ളിയെക്കാൽ അധികം ഘനം ഒള്ളതാകുന്നു — മുടിച്ച
മുക്കാളവും പട്ടും മുടിച്ചാൽവയും അവിടെ ചെയ്യുന്ന
താകുന്നു

൨൧ കൈത്തൊഴിൽ കൊണ്ടിട്ട ഒണ്ടാകുന്നതി
നെ ചെയ്യുന്നതന്നു അൎത്ഥമാകുന്നു

൨൦ാം അദ്ധ്യായം

൧ ബംകളൂരിനു വടക്കെ അസാരം കിഴക്കു വശ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/52&oldid=179323" എന്ന താളിൽനിന്ന് ശേഖരിച്ചത്