താൾ:5E1405.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ആയ്തുകൊണ്ടഇപ്പൊൾപ്രയൊജനമില്ലാ

൫ ചിത്രക്കൽ ദുൎഗത്തിനു വടക്കുമെക്കെ അരിയാറു
പട്ടണം മൂന്നുദിവസത്തെ വഴിദൂരത്തിലിരിക്കുന്നു

൬ ൟ പട്ടണം ദുങ്കപ്പത്ത്രി ആറ്റിന്റെ കിഴക്കെ
ക്കരയിലിരിക്കുന്നു — നീ ൟ ആറ്റിനെ കടക്കുംപൊൾ
മൈസൂർ നാട്ടിനെവിട്ട മ്രാഠ്യൻ നാട്ടിന്റെ തെക്കെ
എലുകയിൽ ചെന്നു ചെരും

൭ അരിആറ്റിനു വടക്കുമെക്കെ മൂന്നു ദിവസത്തെ
വഴിദൂരെ താറുവാടിയും അവിടെനിന്നും മൂന്നു ദിവ
സത്തെ വഴിക്കപ്പുറം ബെൽകാമെന്ന പട്ടണവു മി
രിക്കുന്നു

൮ ഇതു മ്രാഠ്യരുടെ തെക്കെനാടെന്നു വിളിക്കപ്പെ
ട്ടാലുംഅവിടെയൊള്ള ജനങ്ങൾ എല്ലാപെരും കന്ന
ടം സംസാരിക്കുന്നു.

൯ ചിത്രക്കൽ ദുൎഗത്തിനു തെക്കുമെക്കു മൈസൂർ
നാട്ടിന്റെ ഒരുപങ്കായിരിക്കുന്നു — അതുനക്കർ നാ
ടെന്നു വിളിക്കുന്നു

൧൦ ചിത്രക്കൽ ദുൎഗത്തിനു വടക്കുകിഴക്കെ എകദെ
ശം എട്ടുദിവസത്തെ വഴിദൂരത്തിൽ ബല്ലാരിനാടി
രിക്കുന്നു

൧൧ മൈസൂർഏറ്റവുംചെളിപ്പുംജനത്തിരളുമുള്ള
നാടാകുന്നു

൧൨ കുടികൾ നിറഞ്ഞു ഇരിക്കുന്ന സ്ഥലത്തെ
ജനത്തിരൾഎന്നു പറയുന്നു

൧൩ മൈസൂർ നാട്ടിനു കിഴക്കിലും — കിഴക്കുതെക്കി
ലും കിഴക്കെ ക്കണവായ്കളും അതിനു തെക്കെ നീല
ഗിരി മലമുതലായ സ്ഥലങ്ങളിൽ പലനാടുകളുമിരി
ക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/51&oldid=179322" എന്ന താളിൽനിന്ന് ശേഖരിച്ചത്