താൾ:5E1405.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

൯ മൈസൂർ കൊട്ട ഒള്ള ഒരു നല്ലവലിയപട്ടണം
ആകുന്നു — അവിടെ മൈസൂർ രാജാവെന്ന ഒരു
ഹിന്തുപ്രഭുപ്രവാസംചെയ്യുന്നു.

൧൦ മൈസൂരിനും തെക്കെ എകദെശം ൪ ദിവ
സത്തെ വഴിദൂരെനീലഗിരിഎന്ന മലകളിരിക്കുന്നു

൧൧ മൈസൂരിനു മെക്കെ എകദെശം ൪ ദിവസ
ത്തെ വഴിദൂരെ കൊടുകുനാടു ഇരിക്കുന്നു

൧൨ കൊടുകുനാടു മൈസൂൎക്കും മെക്കെ ക്കണ
വായ്ക്കൾക്കും നടുവിലിരിക്കുന്നു — നീ ആ കണ
വായ്ക്കളെ വിട്ടിറങ്ങി കൊടകുനാട്ടിൽ നിന്നും നാ
ലു ദിവസത്തിനകം കണ്ണൂരിൽ പൊയി ചെരുകയും
ചെയ്യാം

൧൯ാം അദ്ധ്യായം

൧ നീ ബംകളൂരിനു മെക്കെചെന്നാ എക ദെശം
പത്തു ദിവസത്തിനകം പടിഞ്ഞാറെ ക്കണവായ്ക്കളി
ൽചെന്നുചെരും അതിൽ പിന്നെ പിച്ചിലികണ
വായവിട്ട ഇറങ്ങിയാൽ ഏകദെശം ൫ ദിവസ
ത്തിനകംമംകളൂരിൽ ചെന്നുചെരുകയും ചെയ്യാം

൨ നീ ബംകളൂരിൽ നിന്നും വടക്കു മെക്കായിട്ടു
പൊയാൽ എകദെശം ൯ ദിവസത്തെ‌വഴിദൂരത്തിൽ
ചിത്രക്കൽ ദുൎഗത്തിൽചെന്നുചെരും

൩ ചിത്രക്കൽ ദുൎഗാപട്ടണം ഏറ്റവും വല്യ ഒരു
മലയടിയിലിരിക്കുന്നു — മുമ്പെ അതു ബെലമായ ഒരു
മലക്കൊട്ടയായിരുന്നു

൪ മൈസൂർ നാട്ടിൽ എറിയ മലക്കൊട്ടകളൊണ്ട
അതിൽ മുമ്പെ പട്ടാളംകിടന്നു — എന്നാൽ ൫൦ വ
രുഷത്തിലധികമായിട്ട ൟ നാട്ടിൽ യുദ്ധം ഇല്ലാത്ത
തിനാൽ ആ കൊട്ടകൾ വെറുതെ പാഴായിട്ടകിടക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/50&oldid=179321" എന്ന താളിൽനിന്ന് ശേഖരിച്ചത്