താൾ:5E1405.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

൨ തെക്കെ ഹിന്ത്യാവിലുള്ള കന്നടിനാട്ടിൽ പ്ര
ധാന പങ്കു മൈസൂരാകുന്നു

൩ മൈസൂർ നാട്ടിൽ ബംകളൂർ എന്ന ദിക്കു
ഇരിക്കുന്നു

൪ ബംകളൂരിനു തെക്കുമെക്കെ ൫ ദിവസത്തെവഴി
ദൂരെ ശ്രീരെംഗപട്ടണമിരിക്കുന്നു

൫ ശ്രീരെംഗപട്ടണം കാവെരി ആറ്റിന്റെ നടു
വിൽ ഒള്ള ഒരുചെറിയദ്വിപിലിരിക്കുന്നു — ഢിപ്പുസുൽ
ത്താൻ ഇരുന്ന ഒരുവലിയകൊട്ട അതിൽ ഒണ്ട

൬ ഢിപ്പുസുൽത്താൻ മൈസൂർ രാജാവിന്റെ
പട്ടാളത്തിൽ ചെവുകംചെയ്തിരുന്ന ഹയിദർ ആലി
എന്ന ഒരു മഹമ്മതുമാൎഗ്ഗക്കാറന്റെ മകനായിരുന്നു
ഹയിദർ തന്റെ ധൈൎയ്യം കൊണ്ടിട്ടും ദ്രൊഹതന്ത്രം
കൊണ്ടിട്ടും തന്നെ രാജാവു ആക്കിക്കൊള്ളുകയും
അവൻ മരിച്ചതിന്റെശെഷം ഢിപ്പുസുൽത്താൻ
അതിനു പകരം പട്ടത്തിനു വരികയുംചെയ്തു

൭ ഹയിദറാലി ഇഗ്ലീഷുകാറരൊടെ എറ്റവും യു
ദ്ധംചെയ്തു അനെകംപ്രാവെശ്യം ജയിക്കയുംചെയ്തു
ഢിപ്പുസുൽത്താൻ തന്റെ അച്ചനെപ്പൊലെ അ
ത്ര സാമൎത്ത്യം ഒള്ളവനായിരിക്കാതെ തൊറ്റുപൊയ
ഹെതുവാൽ ഇഗ്ലീഷുകാറരു ശ്രീരെംഗപട്ടണത്തെ
പിടിച്ചുകൊള്ളുകയുംചെയ്തു — ഢിപ്പുസുൽത്താനും
യുദ്ധത്തിൽ മരിച്ചു പൊകയാൽ അന്നു മുതൽ ആ
കൊട്ട പാഴായിട്ടു പൊകയുംചെയ്തു

൮ ശ്രീരെംഗ പട്ടണത്തിനു തെക്കെ ഒരുദിവസ
ത്തെ വഴിദൂരത്തിനകം മൈസൂർ എന്ന പട്ടണമിരി
ക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/49&oldid=179320" എന്ന താളിൽനിന്ന് ശേഖരിച്ചത്