താൾ:5E1405.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

൧൩ പഴവെൎക്കാട്ടിനു അപ്പുറം നീ തെലുങ്കുദെശ
ത്തു ചെന്നുചെരുകയുംചെയ്യും

൧൪ നെല്ലൂർ ചൂഴൂൎപ്പെട്ടക്കു വടക്കു നാലുദിവസ
ത്തെ വഴിദൂരത്തിലിരിക്കുന്നു

൧൫ നെല്ലൂർ വെണ്ണ ആറ്റിന്റെ തെക്കെ വശം
ചിലമയിൽദൂരത്തു ഉൾനാട്ടിലിരിക്കുന്നു

൧൬ വെണ്ണആറ മൈസൂരിൽ നിന്നും വരുന്നു

൧൭ ഓംകൊൽ കടലിൽനിന്നും ചിലമയിൽ ദൂര
ത്തിൽ നെല്ലൂരിനുവടക്കു ൫ ദിവസത്തെ വഴി ദൂര
ത്തിലിരിക്കുന്നു

൧൮ ജെന്ന പട്ടണത്തു നിന്നുംഓംകൊൽവരെ
ഒള്ളനാട്ടിൽ മെക്കുവശം അത്രയും കിഴക്കെ ക്കണ
വായ്കളും മറ്റും മലകളും കാടുകളുമായിരിക്കുന്നു — മല
കൾക്കും കടലിനും മദ്ധ്യെഒള്ളനാടു സമനായ വെളി
യാകുന്നു

൧൯ സമവെളിയാകുന്ന ൟ നാട്ടിൽ നെല്ലും
മറ്റും ധാന്യങ്ങളും കടൽക്കരയിൽ ഉപ്പും അധികമാ
യിട്ടവിളയുന്നു — മലകളിൽ ചെമ്പും കിട്ടും നെല്ലൂർ
ജില്ലാവിലൊള്ള പശുമാടുകൾ വിശെഷിച്ചതാകുന്നു

൧൮ാം അദ്ധ്യായം

കന്നടിദെശത്തെകുറിച്ചു

൧ കന്നടി ജനങ്ങൾ തെക്കെഹിന്ത്യാവിൽ എക
ദെശം കിഴക്കുമെക്കു കണവായ്കൾക്കുനടുവിൽഒള്ള ദെ
ശംമുഴുവനും ദിക്കാനിലൊള്ള ഒരു പങ്കിലും കുടിപാ
ൎക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/48&oldid=179319" എന്ന താളിൽനിന്ന് ശേഖരിച്ചത്