താൾ:5E1405.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ൎച്ചകൊണ്ടുആതറയിൽഅവിടെഅവിടെഒടപ്പെടുത്ത
വെള്ളംവന്നു തങ്ങി നിൾക്കും

൫ ജെന്നപട്ടണത്തിനും ചൂഴൂർപ്പെട്ടക്കും നടുവി
ലിരിക്കുന്ന മുഖദ്വാരം പഴവെൎക്കാട്ടു കടലെറി എ
ന്നുവിളിക്കുന്നു

൬ തറചൂൾന്നിരിക്കുന്ന വെള്ളത്തിനെ കടലെ
റിഎന്നു വിളിക്കുന്നു

൭ പഴവെൎക്കാട്ടു കടലെറി തെക്കുവടക്കായിട്ട മു
പ്പതുനാഴിക വഴി നീളവും പഴവെൎക്കാട്ടിനപ്പുറം കി
ഴക്കുമെക്കായിട്ട പതിനഞ്ചുനാഴിക വഴി അകലവുമാ
യിരിക്കുന്നു — അതിനകമെ ചിലദ്വീപുകളും ഒണ്ട
വെള്ളം ഉപ്പുവെള്ളമായിരിക്കുന്നു

൮ ൟ മുഖ ദ്വാരത്തിന്റെ വെള്ളംവഴി അതിനും
മലകൾക്കും നടുവെ ഒള്ള കാട്ടിൽ നിന്നും വിറകു
അധികമായിട്ട ജെന്നപട്ടണത്തുകൊണ്ടുപൊകുന്നു

൯ പഴവെൎക്കാടു ജെന്നപട്ടണത്തു നിന്നും കട
ലെറിക്കു പടിഞ്ഞാറു എകദെശം ൨൫ നാഴിക വഴി
ദൂരമാകുന്നു — മുമ്പെ ഇതു ടച്ചുകാറരിടെ കൈവശ
മായിരിക്കുംപൊൾ വല്യവ്യാപാര സ്ഥലമായിരുന്നു

൧൦ ടച്ചുകാറരു യൂറൊപ്പ ഖണ്ഡത്തിൽ ഓലാ
ന്തദെശത്തു ജനങ്ങളാകുന്നു

൧൧ പഴവെൎക്കാട്ടിൽ ഇപ്പൊൾ മുഖ്യമായിട്ട
ലബ്ബകൾ കുടിപാൎക്കുന്നു — അവർ അവിടങ്ങളിൽ നെ
യ്യുന്നശീലകളെ കൊണ്ടവ്യാപാരം ചെയ്യുന്നു

൧൨ പഴവെൎക്കാട്ടിനു പടിഞ്ഞാറു എകദെശം
രണ്ടുദിവസത്തെ വഴിദൂരത്തു ചിലമലകൾഒണ്ട അ
തിനെപഴവെൎക്കാട്ടു മലയന്നും നാഗരി മലയന്നും
വിളിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/47&oldid=179318" എന്ന താളിൽനിന്ന് ശേഖരിച്ചത്