താൾ:5E1405.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

൧൧ ൟ ആളുകളും ആപ്സുഗാനിസ്ഥാൻ എന്ന
ജനങ്ങളും ചെരി

൧൨ കടപ്പയ്ക്ക നാലുവശവും മലകൾ ഇരിക്കു
ന്നതാകയാൽ എറ്റവും ഉഷ്ണംഒള്ളസ്ഥലമാകുന്നു

൧൩ കടപ്പ ദെശത്തിൽ പഞ്ഞി ശൎക്കര പൊക
യില അരി ഉപ്പു ഇവ അധികമായിട്ടൊണ്ടാകും

൧൪ അവിടെ നെല്ലുഅധികമില്ലാ — പുഞ്ച ധാന്യ
ങ്ങൾ അധികമായിരിക്കുന്നു

൧൫ കടപ്പയിൽ നിന്നുംഅരദിവസത്തെ വഴിദൂ
രത്തിൽ വൈരക്കല്ലുകൾ എടുക്കുന്ന ഒരുസ്ഥലം ഒണ്ട

൧൫ാം അദ്ധ്യായം

ജെന്നപട്ടണത്തുനിന്നും നെല്ലൂൎക്കും
ഓംകൊൽക്കും പൊകുന്നതിനെ കുറിച്ചു

൧ നെല്ലൂർ ജെന്നപടണത്തിനും വടക്കെ എക
ദെശം എഴുദിവസത്തെ വഴിദൂരത്തിലിരിക്കുന്നു

൨ നീ നെല്ലൂൎക്കു എകദെശം പാതിവഴി വെള്ള
ത്തിൽ കൂടിപൊകയുംചെയ്യാം — ജെന്നപട്ടണത്തുനി
ന്നും ശ്രഴുൎപ്പെട്ടവരെക്കും പടവുകൾ പൊകത്തക്ക
തായിട്ട മുഖദ്വാരത്തൊടുചെൎന്നു ഒരുകാലുവായി വെ
ട്ടിച്ചിരിക്കുന്നു

൩ നീളമായിട്ടു വെട്ടിഒണ്ടാക്കിയ ഓടയെ കാലു
വായന്നു പറയുന്നു

൪ സമുദ്രക്കരയിൽ വെള്ളം കനിയുന്നസ്ഥലത്തി
നെ മുഖദ്വാരമെന്നുപറയുന്നു — അതിനും സമുദ്രത്തിനും
മദ്യെ അൽപംതറ ഒണ്ടായിരിക്കും — കടലിന്റെ എത്ര

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/46&oldid=179317" എന്ന താളിൽനിന്ന് ശേഖരിച്ചത്