താൾ:5E1405.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

വഴിദൂരംചെന്നാൽ നീ തെലുങ്കുനാട്ടിൽ ചെന്നു ചെ
രും

൩ ജെന്നപട്ടണത്തിൽ നിന്നും എകദെശം നാ
ലുദിവസത്തെ വഴിദൂരത്തിൽ നാഗെരി എന്നുംഒരു
ചെറിയപട്ടണത്തിൽ ചെൎന്നു അവിടെ നിന്നും
കുറയദൂരത്തിൽ ഉയൎന്ന മലക്കൊണുകളിൽ നീ ഒരു
കണവായെ കടന്നു പൊകെണ്ടിവരും

൪ നീ ജെന്നപട്ടണത്തിനു വടക്കുമെക്കെ കാണു
ന്ന നാഗരിമല ഇതുതന്നെ

൫ നാഗെരിക്കു എകദെശം പാതിവഴിയിൽ കൂവം
എന്ന ആറ്റിനെ കടക്കെണ്ടിവരും — അതിൽനിന്നും
ഒരുദിവസത്തെ വഴിദൂരത്തിൽ നീ ഇനിയും ഒരുചെ
റിയ ആറ്റിനെകടക്കണം — അതിൽ നിന്നു തന്നെ
കൂവം എന്നആറുഒഴുകി വരുന്നു

൬ അതിൽ നിന്നും മൂന്നു ദിവസത്തെ വഴിദൂര
ത്തിൽ നീ ഇനിയും ചിലമലകളെ കടക്കെണ്ടിവരും

൭ നാഗെരിയിൽനിന്നും കടപ്പ എകദെശം എഴു
ദിവസത്തെ വഴിദൂരമായിരിക്കുന്നു

൮ ൟ പട്ടണംഒരു ചെറിയആറ്റിന്റെ കരയി
ലിരിക്കുന്നു — അതിൽ ഒരുപങ്കു ആറ്റിന്റെ ഒരുകര
യിലും മറ്റെപങ്കു ആറ്റിന്റെ മറു കരയിലും ഇരി
ക്കുന്നു

൯ മുമ്പിൽ പട്ടാണി നവാബ ൟ പട്ടണത്തി
ൽ‌പാൎത്തു അടുത്ത ദെശങ്ങളെയും രാജ്യഭാരം ചെയ്തു
വന്നു

൧൦ പട്ടാണികൾ മഹമ്മതു മാൎഗ്ഗക്കാറരാകുന്നു
ഇവർ അനെകംകാലത്തിനു മുമ്പിൽ ഖബൂൽ എന്ന
ദിക്കിൽ നിന്നും ഹിന്തുദെശത്തിൽ വന്നവരാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/45&oldid=179316" എന്ന താളിൽനിന്ന് ശേഖരിച്ചത്