താൾ:5E1405.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ക്കൂ എകദെശം ൧൨ മയിൽദൂരത്തിൽ ബല്ലാരിയിരി
ക്കുന്നു

൨ ബല്ലാരി മൈസൂരിനും അയ്തിറാഭാകത്തിനും
മദ്ധ്യെയിരിക്കുന്ന കന്നടി നാട്ടിന്റെ ഒരു പങ്കിലിരി
ക്കുന്നു

൩ ൟ പ്രദെശങ്ങൾ അധികക്കാടില്ലാത്ത സമ
നായ വെളിയായിരിക്കുന്നു — അവിടെ പുഞ്ചധാന്യ
ങ്ങളും പഞ്ഞിയും മുഖ്യമായിട്ടു പയിരിടുന്നു

൪ നല്ല കമ്പിളികൾ ഇവിടെ നെയ്യുന്നു

൫ ബല്ലാരിക്കുകിഴക്കെ എകദെശം നാലു ദിവസ
ത്തെ വഴിദൂരത്തിൽ കൂട്ടിയെന്ന ഒരു വല്യമലക്കൊട്ട
ഒണ്ട

൬ ബല്ലാരിക്കു വടക്കു കിഴക്കെഎകദെശം ആറു‌
മയിൽദൂരെ ഖറുന്നൂർ ഇരിക്കുന്നു

൭ ഖറുന്നൂർ ദുങ്കപത്രീ ആറ്റിന്റെ തെക്കെ വശ
ത്തു ഇരിക്കുന്ന ഒരു‌വലിയപട്ടണമാകുന്നു — അതി
നു ചിലമയിൽ ദൂരത്തിൽ ദുങ്കപത്രീആറു കൃഷ്ണ എന്ന
ആറ്റിനൊടു ചെരുന്നു

൮ മുമ്പിലൊള്ള കാലം ഇതുപട്ടാണി നബാബി
നെ ചെൎന്നിരുന്നു — അനെകം പട്ടാണികൾ ൟ പ്ര
ദെശങ്ങളിൽ കുടിപാൎക്കുന്നു

൯ കൂട്ടിയും ഖറുന്നൂറും തെലുങ്കു നാട്ടിലിരിക്കുന്നു
ഖറുന്നൂൎക്കപ്പുറം അയിദറാ ഭാഗം എന്ന നാടായ തെലു
ങ്കുനാട്ടിന്റെ ഒരു പങ്കിൽ നീ ചെന്നു ചെരുകയും
ചെയ്യും

൧൦ നീ ബല്ലാരിയിൽ നിന്നും ജെന്നപട്ടണത്തു
പൊകണമെന്നാൽ കടപ്പവഴിയായിട്ട തെക്കു കിഴ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/53&oldid=179324" എന്ന താളിൽനിന്ന് ശേഖരിച്ചത്