താൾ:5E1405.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ക്കെ നൊക്കിനടക്കയും വെണം — അതു എകദെശം
൨൧ ദിവസത്തെ വഴി‌ദൂരമാകുന്നു

നിനവു

ആജാൻ കുഞ്ഞുങ്ങൾ ഗവനത്തൊടെ ഭൂമിപ്പട
ത്തെ‌നൊക്കുവാൻചെയ്യുന്നതു കൂടാതെയും ബല്ലാരി
യിൽ നിന്നുംപല ഇടങ്ങൾക്കും പൊകുന്ന വഴികളെ
കാണിച്ചു തരുന്നതിനു അവരെ ഉൽ സാഹിപ്പിക്ക
യുംവെണം — അതുഎങ്ങിനെഎന്നാൽ ബല്ലാരിയിൽ
നിന്നും അരിആറ്റിനും ബല്ലാരി യിൽ നിന്നും താർ
പാടിക്കും ഇതിന്മണ്ണം പലയിടങ്ങൾക്കും പൊകുന്ന
വഴിയെ അവരുതനിയ്ക്കു ശൂണ്ടികാണിപ്പാൻചെയ്ക
യും വെണം

൨൧ാം അദ്ധ്യായം

മലയാളനാട്ടിനെകുറിച്ചു

൧ മലയാള ദെശത്തുകാറർ തമിഴ ദെശത്തിനും
കന്നടിദെശത്തിനും മെക്കെ മെക്കക്കണവായ്ക്കൾക്കും
കടലിനും മദ്ധ്യെകുടിയിരിക്കുന്നു

൨ മലയാള ദെശം രണ്ടുപങ്കായിരിക്കുന്നു — ഒ
ന്നു തിരുവിതാംകൊടു മറ്റതു മലബാരെന്നു പറയു
ന്നതു

൩ തിരുവിതാം കൊട്ടുനാടുതിരുനൽ വെലിയ്ക്കും
മധുരയ്ക്കും കൊയംപുത്തൂരിനും അങ്ങെവശം കന്നി
മാകുമാരിമുതൽ നെരുവടക്കായിട്ടു തെക്കുപടിഞ്ഞാറു മൂ
ലക്കു ഇരിക്കുന്നു — മെക്കെക്കണവായ്കൾ തിരുവിതാം
കൊട്ടുസമസ്ഥാനത്തിനെ മെൽപറഞ്ഞ ദെശങ്ങളിൽ
നിന്നും പിരിച്ചിരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/54&oldid=179326" എന്ന താളിൽനിന്ന് ശേഖരിച്ചത്