താൾ:5E1405.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

൪ ജെന്നപട്ടണത്തു നിന്നും തിരുവിതാം കൊട്ടു
പൊകുന്നതിനു നീ തെക്കുമെക്കായിട്ടയാത്ത്രചെയ്യ
ണം

൫ ഒരു വഴിയെപൊയാൽ ചെലംകൊയംപുത്തൂർ
കൂടെ തിരുവിതാംകൊട്ടു‌സമസ്ഥാനത്തിന്റെവടക്കെ
യുംകടന്നു‌പൊകുന്നവശത്തു ചെന്നു‌ചെരാം — അതു
എകദെശം ൨൪ ദിവസത്തെ വഴിദൂരമാകുന്നു

൬ വെറെ ഒന്നു ത്രിശ്ശിനാപ്പള്ളി പാളയംകൊട്ട
വഴി — ആ വഴി തിരുവിതാം കൊട്ടിന്റെ തെക്കെ
വശത്തു ചെന്നുചെരും — അതു എകദെശം ൨൮
നാൾ വഴി‌ദൂരമാകുന്നു

൭ ആ നാട്ടിന്റെ തെക്കെവശത്തുകൂടെപൊയാ
ൽ തിരുവനന്തപുരമെന്ന പ്രധാനപട്ടണത്തു നീ
ആദിയിൽ ചെന്നുചെരും

൮ തിരുവനന്തപുരം കടൽക്കരയ്ക്കു സമീപമായി
രിക്കുന്നു — തിരുവിതാംകൊട്ടു മഹാരാജാവു അവിടെ
വസിക്കുന്നു

൯ തിരുവനന്തപുരത്തുനിന്നും കടൽത്തുറപ്പട്ടണ
മായ കൊല്ലത്തിനു കടൽവഴിയുംതൊട്ടുവഴിയുംപൊ
കാം — അതിന്മണ്ണം വെള്ളംവഴിയായി കൊല്ലത്തു
നിന്നും ആലപ്പുഴ കൊച്ചി എന്ന തുറമുഖപ്പട്ടണങ്ങ
ളിലും പൊകാം

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/55&oldid=179327" എന്ന താളിൽനിന്ന് ശേഖരിച്ചത്