താൾ:5E1405.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

൧൦ മുളകിനായിട്ടും തെക്കുമരത്തിനായിട്ടും കപ്പ
ലുകൾ മുതലായതു ആലപ്പുഴയ്ക്കു വന്നടുക്കും — മുളകു
യൂറൊപ്പുദെശത്തും തെക്കു‌മുതലായ മരങ്ങൾ ജെന്ന
പട്ടണംമുതലായ‌സ്ഥലത്തും കൊണ്ടുപൊകുന്നു

൧൧ കൊച്ചിഇംഗ്ലീഷുകാൎക്കാകുന്നു — കൊച്ചിരാ
ജാവെന്നു ഒരുഹിന്ദുപ്രഭു അവിടെ‌വസിക്കുന്നു ആ
രാജാവിന്റെ അധികാരത്തിൻകീൾ കൊച്ചിക്കു
സമീപിച്ചു കുറെദെശമിരിക്കുന്നു

൧൨ തിരുവിതാംകൊട ജെന്നപട്ടണത്തു സമീ
പമായുള്ള നാടുകളെ‌പ്പൊലെ സമനായ വെളിയു
ള്ളതല്ലാ — മലകൊണ്ടും മരക്കാടുകൾ കൊണ്ടും നിറ
ഞ്ഞതാകുന്നു

൧൩ തിരുവിതാംകൊട എറ്റവും വൎദ്ധനവുള്ള
നാടാകുന്നു അതിൽ നെല്ല — മുളക — എലം — ചുക്ക
മഞ്ഞൾ — ചെഞ്ചല്യം — അരക്ക — മെഴുക — തെങ്ങ
തെക്കു‌മരം — കുരിന്തകാളിമരം — ൟട്ടി മുതലായ മറ്റും
വിലയെറിയ തടികൾ അനവധി ഉണ്ടാകുന്നു കാ
പ്പി — ജാതിക്കാ — കരയാമ്പൂവ മുതലായ്ത കൃഷിചെ
യ്തും വരുന്നു

൧൪ വനങ്ങളിൽ ആന — കടുവാ — കരടി — കരി
മ്പുലി — അണ്ണാൻ — ചുട്ടിത്തെവാങ്കം — വെഴാമ്പൽ
മുതലായവ ഒണ്ട — ആൾക്കുൎയ്യൻ എന്നപക്ഷി വ
യലുകളിൽ ഒണ്ട അവയുടെ തൂവലുകളിൽ ചിലത

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/56&oldid=179328" എന്ന താളിൽനിന്ന് ശേഖരിച്ചത്