താൾ:5E1405.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ശീമ മദാമ്മമാർ ആഭരണങ്ങളായിട്ട പ്രയൊഗിച്ചു
വരുന്നു

൧൫ തിരുവിതാംകൊട്ട രാജാക്കന്മാർ ഹിന്ദുമത
ത്തിൽ ചെൎന്നവരാകുന്നു എംകിലും മറ്റുള്ള വർതങ്ങ
ളുടെ മതത്തിൽതന്നെ നടന്നുകൊള്ളുന്നതിന അനു
വദിച്ചു വരുന്നതുകൊണ്ട പൂൎവകാലംമുതൽ കീൎത്തി
പ്പെട്ടിരിക്കുന്നു അവരുടെ സംരംക്ഷണംകൊണ്ട സു
റിയാനിക്കാരായ കൃസ്ത്യാനികൾ മുമ്പിനാലെ എറി
യകാലമായിട്ട ആ‌നാട്ടിൽ പാൎത്തുവരുന്നു

൧൬ രാജാവിന്റെ തനതവകയായിട്ട തിരുവ
നന്തപുരത്ത വിശെഷമായ ഒരു ഇംഗ്ലീഷപള്ളിക്കൂ
ടം ഒണ്ട അവിടെ വെദപുസ്തകം വെണ്ടുംവണ്ണം പ
ഠിച്ചുവരുന്നു ഇതല്ലാതെ വെറിട്ടചില പള്ളിക്കൂടങ്ങ
ൾക്കും ഒത്താശചെയ്തുവരുന്നു അച്ചുകൂടത്തുവെലക
ൾ ബഹുകാലമായിട്ട നടന്നുവരുന്നു അതിൽ പ്ര
യൊജനമുള്ള അനെകപുസ്തകങ്ങൾ അച്ചടിക്കപ്പെ
ട്ടുവരുന്നു

൧൭ മുമ്പിലത്തെയും ഇപ്പൊഴത്തെയും രാജാക്ക
ന്മാർ തങ്ങളുടെവിദ്യാഭ്യാസത്തിന്റെ താല്പൎയ്യത്തിൽ
പ്രസിദ്ധപ്പെട്ടിരിക്കുന്നു മുമ്പിലത്തെരാജാവ വിദ്യ
യിൽ നല്ലശീലമുള്ളതതന്നയുമല്ല — തിരുവനന്തപു
രത്തെ പ്രബലതയുള്ള ഒരു നക്ഷത്ര മങ്കളാവും കൂ
ടെ ഒണ്ടാക്കിച്ചിരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/57&oldid=179329" എന്ന താളിൽനിന്ന് ശേഖരിച്ചത്