താൾ:5E1405.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

൧൮ ഇപ്പൊഴത്തെരാജാവ വൈദ്യശാസ്ത്രത്തി
ന്റെ ജ്ഞാനംകൊണ്ട കീൎത്തിപ്പെട്ടിരിക്കുന്നു തന്റെ
സഹൊദരൻ ആരംഭിച്ചിരുന്ന ശാസ്ത്രസംബന്ധ
മായും വിദ്യസംബന്ധമായും ഉള്ളസകല സ്ഥാപ
നങ്ങളെയും പ്രമാണിക്കുന്നതുകൂടാതെ വെറുവിട്ടുപു
തിയതായിട്ടുള്ളവയും കൂടെ ശുഷ്കാന്തിയൊടെ നട
ത്തിവരുന്നു

൧൯ തിരുവിതാംകൊട്ട പലപല ജാതികൾഒണ്ട
ബ്രാഹ്മണരായിട്ട നമ്പൂരിമാരും പട്ടന്മാരും നായ
ന്മാർ ക്രിസ്ത്യാനികൾ മഹമ്മദക്കാർ ചൊകന്മാർ
പറയർ പുലയർ മുതലായവർ കൂടാതെ മറ്റും അ
നെകംപെരുംതന്നെ —

൨൦ പഠിത്വവും വിദ്യയുമുള്ള ഒരുമനുഷ്യൻ ൟ
നാട്ടിൽ നടപ്പായിരിക്കുന്ന വളരെമൎയ്യാദകളെ കു
റ്റം വിധിക്കണം ആയത എന്തന്നാൽ നായന്മാ
ൎക്കും ചൊകന്മാൎക്കും ഇടയിലുള്ള കെട്ടു കല്യാണ
ത്തിനു വെണ്ടി ബഹുമാനാപെക്ഷയും താന്നജാ
തിയൊട അടുത്താൽ തീണ്ടൽഎന്നുള്ള ദുൎയ്യുക്തിയും
തന്നെ —

൨൧ ദൈവം ഭൂമിയിൽ എല്ലാമനുഷ്യരെയും ഒരു
രക്തത്തിൽ നിന്നഉണ്ടാക്കിയിരിക്കുന്നു എങ്കിലും ജാ
തിമര്യാദ പൊതുവെ സമ്മദപ്പെടുന്നതല്ല

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/58&oldid=179330" എന്ന താളിൽനിന്ന് ശേഖരിച്ചത്