താൾ:5E1405.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

൨൨ ഇപ്പൊഴത്തെ രാജാവ മുമ്പെ അടിമക്കാ
രെപ്പൊലെ വിചാരിച്ചുവന്ന ജനങ്ങൾക്ക സ്വാത
ന്ത്ര്യംനല്കിയിരിക്കുന്നു

൨൩ തിരുവനന്തപുരത്തിനും തിരുനെൽ വെ
ലിക്കും മദ്ധ്യെഇരിക്കുന്ന തിരുവിതാംകൊടു രാജ്യ
ത്തിന്റെ തെക്കെ അറ്റങ്ങളിൽ ഒള്ള ജനങ്ങൾ
തമിഴ സംസാരിക്കുന്നു — എന്നാൽ തിരുവിതാംകൊ
ടുനാട്ടിൽ മറ്റെല്ലാജനങ്ങളും മലയാള ഭാഷസംസാ
രിക്കുന്നു

൨൨ാം അദ്ധ്യായം

൧ നീ കടലൊരമായിട്ടു വടക്കൊട്ടു യാത്ത്രചെ
യ്താൽ തിവിതാംകൊട്ടിനങ്ങെവശം മലബാർ എ
ന്നദെശത്തു ചെന്നുചെരും

൨ തിരുവിതാംകൊടു കഴിഞ്ഞാൽ മുമ്പിൽ ചെ
ന്നു ചെരുന്ന പ്രധാനപട്ടണം കല്ലിക്കൊട്ട ആകു
ന്നു

൩ കല്ലിക്കൊട്ട കടൽത്തുറപട്ടണമാകുന്നു — ഇ
വിടത്തന്നെ എകദെശം ൩൫൦ വരുഷത്തിനുമുമ്പി
ൽ യൂറൊപ്പിൽനിന്നും കപ്പലുകൾ ആദിയിൽവന്നു
ഇറങ്ങി

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/59&oldid=179331" എന്ന താളിൽനിന്ന് ശേഖരിച്ചത്