താൾ:5E1405.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

യ്താൽ ശീനാബ — ജീലം — കടശിയിൽ — ഹിന്ദുസ്സ
എന്ന ആറുകൾ കടന്നു അസ്പഗാനിസ്ഥാനു എന്ന
ദിക്കിൽപ്രവെശിക്കും

൩൯ാം അദ്ധ്യായം

വടക്കെഹിന്ദു സ്ഥാനെകുറിച്ചു

൧ ഹിമയഗിരി എന്ന മലകൾക്കും പഞ്ചാബു
ഢില്ലി — അയൊദ്ധ്യാ — ബാഹാർ — ബംകാളം — ൟ
നാടുകൾക്കും മദ്ധ്യെഒള്ള ഹിന്ദുദെശത്തിൻെറ വടക്കു
പക്കം എല്ലാംവടഹിന്ദുസ്ഥാനെന്നു വിളിക്കുന്നു

൨ കാസുമീരവും — നെപാളവും — ഹിന്ദുസ്ഥാനിൽ
അങ്ങെ വശത്തുഒള്ള പ്രധാനനാടു കളാകുന്നു

൩ കാസുമീരം മലശൂഴന്നതും അണ്ഡവടിവും
ഒള്ളതാഴ്ച ആയ ഭൂമി ആകുന്നു

൪ അതു വടക്കു തെക്കായിട്ടു എകദെശം അഞ്ചുദി
വസത്തെ വഴിദൂരം ആകുന്നു — കിഴക്കു മെക്കായിട്ടു
എകദെശം ഒമ്പതുദിവസത്തെ വഴിദൂരമാകുന്നു

൫ മുട്ടയുടെ വിധത്തിൽ ഇരിക്കുന്നതു അണ്ഡവ
ടിവുഎന്നുഅൎത്ഥമാകുന്നു

൬ മലകൾക്കു നടുവിൽ ഒള്ള താഴന്നഭൂമിയെ
പള്ളതാഴ്ച എന്നുപറയുന്നു

൭ കാസുമീരം ഏറ്റവും ചെളിപ്പായ നാടാകുന്നു
അവിടെ ഏറ്റവും നല്ലനെല്ലും മറ്റും ധാന്യങ്ങളും അ
ധികമായിട്ടു വിളയുന്നു

൮ ൟനാട്ടിൽ ഒള്ളജനങ്ങൾ ഏറ്റവും അലംകാ
രമായ സാല്വകൾ നെയ്യുന്നതിൽ പ്രബാല്ല്യ പ്പെട്ട
വരായിരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/90&oldid=179368" എന്ന താളിൽനിന്ന് ശേഖരിച്ചത്