താൾ:5E1405.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

ഷീക്കു എന്നജാതിക്കാറരുമുഖ്യമായ കുടി യാനവന്മാ
രായിരിക്കുന്നു

൧൦ ഷീക്കു എന്നജാതിക്കാരരു ഹിന്ദു മാൎഗ്ഗക്കാ
റരും — മഹമ്മതുമാൎഗ്ഗക്കാറരുമല്ലാതെ — വെറെ ഒരു
മാൎഗ്ഗക്കാറരായിരിക്കുന്നു — ഹിന്ദുക്കൾ ഇടയിൽനടന്നു
വരുന്നതു പൊലെ അവൎക്കു വിഗ്രഹ ആരാധന
യും ജാതി വിത്യാസവുംഇല്ലാ — എന്നാൽ പശുവിനെ
പരിശുദ്ധവസ്തുഎന്നുഅവരുവിചാരിക്കുന്നു — കുതി
രകൾ നായ്ക്കൾ മുതലായ ജീവജന്തുകളെ പ്പൊലെ
തന്നെപശുവും നമക്കു ഉപയൊഗ മായിട്ടിരിക്കുന്ന
തല്ലാതെ അതിൽഎതെങ്കിലുംപരിശുദ്ധം ഒള്ളതെന്നു
നാം നിരുവിപ്പാൻതക്കതുഒന്നുമില്ലാ — അതിനെഎല്ലാം
ൟശ്വരൻ മനുഷ്യനുവെണ്ടി ഒണ്ടാക്കിഇരിക്കുന്നു

൧൧ ഷീക്കു ജാതിക്കാറരും ഹിന്ദുകളും മനുഷ്യ
നെ കൊല്ലുന്നതെക്കാൾ — പശുവിനെകൊല്ലുന്ന തുവ
ല്യദൊഷമെന്നുപറയുന്നു — പശുവു പരിശുദ്ധ വസ്തു
എന്നു അവരു പറയുന്നു എന്നു വരികിലും അവരിൽ
അനെകംപെരുഅതിനെ അടിക്കയും അതിന്റെ വാ
ലിനെ മുറിക്കയും വെട്ടുകയും മറ്റുംക്രൂരത ചെയ്കയും
മടിക്കയില്ലാ

൧൨ ൟ നാട്ടിൽ വഴക്കമായിരുന്ന ഭാഷ പ
ഞ്ചാബു എന്നുപറയുന്നു

൧൩ നീ ലാഹൂർ നിന്നും കിഴക്കെ വഴി‌യാത്രചെ
യ്താൽ — സട്ടലിച്ചുഎന്നആറ്റിൽ ചെന്നുചെരും — ആ
യ്തു അഞ്ചുആറ്റിലുംകിഴക്കെവശംഇരിക്കുന്നു — നീ സട്ട
ലിച്ചു എന്ന ആറ്റിനെ കടന്നാൽ ഢില്ലി പട്ടണത്തു
ചെന്നു ചെരും

൧൪ നീ ലാഹൂർ നിന്നും മെക്കെവശം യാത്ര ചെ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/89&oldid=179367" എന്ന താളിൽനിന്ന് ശേഖരിച്ചത്