താൾ:5E1405.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

വശത്തുമായിട്ടു യാത്രചെയ്താൽ മുൽത്താൻ നാട്ടിന
കത്തുകടന്നു പഞ്ചാബു നാട്ടിൽചെന്നു ചെരാം

൨ പഞ്ചാബു എന്നാൽ അഞ്ചു നദിഎന്നും അൎത്ഥ
മാകുന്നു — അഞ്ചുനദി ൟ നാട്ടിനകത്തു കൂടിയൊടു
ന്നതാകയാൽ ആയ്തിനെ പഞ്ചാബു എന്നു വിളി
ക്കുന്നു

൩ ഹിന്ദുനദി ൟ അഞ്ചുആറ്റിൽ ഒന്നാകുന്നു ആ
യ്തു ആ നാട്ടിന്റെ മെക്കെവശത്തു കരയിൽ കൂടി
ഓടുന്നു

൪ പഞ്ചാബിലും മുൽത്താനിലും അധികസ്ഥലം
സമനായ വെളിയാകുന്നു — വടക്കുവശം മലയൊള്ള
ഇടമാകുന്നു

൫ പഞ്ചാബുനാട്ടിൽ അധികം കൊതമ്പും നെല്ലും
മറ്റും ധാന്യങ്ങളുംഒണ്ടാകുന്നു — അതിൽ ഒള്ള കുടിയാ
നവന്മാൎക്കു കൊതമ്പും പട്ടാണിയും സാധാരണ
ഭക്ഷണമാകുന്നു

൬ മുൽത്താനും ലാഹൂരും അതിൽ പ്രധാന പട്ട
ണങ്ങളാകുന്നു

൭ മുൽത്താൻഏറ്റവും പൂൎവീകമായപട്ടണം അതു
അഞ്ചു ആറുകളിൽ ഒന്നായ ശീനാബു നദിക്കുസമീ
പിച്ചു ഇരിക്കുന്നു — അവിടെ നെയ്യുന്ന പട്ടുശീലക
ൾക്കും ചവുക്കാളങ്ങൾക്കും അതുകീൎത്തിപെറ്റിരിക്കുന്നു

൮ ലാഹൂർ മുമ്പിലൊള്ള കാലത്തു ഹിന്ദു ദെശത്തി
ൽ ഒള്ള എത്രയും നല്ലപട്ടണങ്ങളിൽ ഒന്നാകുന്നു-അ
തു അഞ്ചു ആറുകളിൽ ഒന്നാകുന്നരവി ആറ്റിന്റെ
തെക്കെവശത്തിലിരിക്കുന്നു

൯ പഞ്ചാബിലും മുൽത്താനിലും അനെകം മക
മ്മതുമാൎഗ്ഗക്കാറരും ഹിന്ദുക്കളും ഇരിക്കുന്നു — എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/88&oldid=179366" എന്ന താളിൽനിന്ന് ശേഖരിച്ചത്