താൾ:5E1405.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

ദൂരത്തിൽ ആരംഭിച്ചു വല്യപടവുകൾ പൊകത്തക്ക
വിസ്ഥാരമൊള്ള ആറാകുന്നു

൫ സിന്ദുനാടു ഹിന്ദുനദിയുടെ കിഴക്കെവശ ത്തു സ
മനായ തറയായും ആറ്റിനു അടുപ്പിച്ചു ചെളിപ്പാ
യും മറ്റുള്ളഎല്ലാം കരമ്പായുമിരിക്കുന്നു

൬ ആറ്റിനുമെക്ക ആനാട്ടിൽഒള്ളസ്ഥലങ്ങ ളൊ
ക്കെയും മലകളൊള്ളതു

൭ മെലെസിന്ദിൽ കൊതമ്പു മുതലായ പുഞ്ചധാ
ന്യങ്ങളും കീഴെസിന്ദിൽ അധികം നെല്ലും വിളയുന്നു
കുതിരകളും ഒട്ടകങ്ങളും അധികം അവിടെഒണ്ട

൮ ഷിക്കൎപ്പൂരും — ഹൈദറാപാകവും — കരച്ചിയും
അതിൽ പ്രധാനപട്ടണങ്ങളാകുന്നു

൯ ഷിക്കൎപ്പൂരു മെലെ സിന്ദിൽ ഹിന്ദു നദിയുടെ
മെക്കെ കര‌യിൽ ഇരിക്കുന്നു — അതു വല്യ വ്യാപാ
രസ്ഥലമാകുന്നു — ഹിന്ദു ജാതി വൎത്തകന്മാരും മറ്റും
ആളുകളും അവിടെ മുഖ്യമായിട്ടുവാസംചെയ്യുന്നു

൧൦ ഹൈദറാ പാകം അതിൽ രാജധാനി ആ
കുന്നു — അതു ഹിന്ദുനദിക്കു കിഴക്കെ ചിലമയിൽദൂര
ത്തിൽ കീഴെ സിന്ദിലിരിക്കുന്നു

൧൧ കറച്ചി കടൽതുറ പട്ടണമാകുന്നു — അതു
ഹിന്ദു നദിയുടെ മെക്കെ പിരിവിന്റെ മുഖദ്വാരത്തി
ലിരിക്കുന്നു

൧൨ സിന്ദുജനങ്ങൾ മുഖ്യമായി മഹമ്മതുമാൎഗ്ഗ
ക്കാറരാകുന്നു

൧൩ അവരുടെ ഭാഷ സിന്ദി എന്നുപറയുന്നു

൩൮ാം അദ്ധ്യായം

പഞ്ചാബുനാട്ടിനെക്കുറിച്ചു

൧ നീ സിന്ദുദെശത്തിനു വടക്കുവശത്തും കിഴക്കു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/87&oldid=179365" എന്ന താളിൽനിന്ന് ശേഖരിച്ചത്