താൾ:5E1405.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

൯ കാസുമീരത്തിൽ കൂടക്കൂടെ ഭൂകംപം ഒണ്ടാകു
ന്നതാകയാൽ വീടുകൾ മരംകൊണ്ടു ഒണ്ടാകുന്നു

൧൦ ൟ നാടു ഒരു ഷീക്കു രാജാവിന്റെ ഉടയ
താകുന്നു
എന്നാൽ കുടികൾ മിക്കതും മഹമ്മതു മാൎഗ്ഗക്കാറരും
വിഗ്രഹാആരാധനക്കാറരുമായിരിക്കുന്നു

൧൧ ആയാളുകളിടെ ഭാഷയെ കാസുമീരിഎ
ന്നു പറയുന്നു

൧൨ നെപാളം കാസുമീരിനുംകിഴക്കെ ഇരിക്കു
ന്നു — ൟ നാടുകൾക്കു മദ്ധ്യെ മറ്റും ചില ചെറിയ
നാടുകൾഒണ്ട

൧൩ നെപാളം മലപ്രദെശമാകുന്നു — അവിടെ
കൊതമ്പുമുതലായ ധാന്യങ്ങളും പള്ളത്താഴ്ചയിൽ അ
ധികം നെല്ലും വിളയുന്നു — അതു ആ നാട്ടിൽ ഒള്ള
വൎക്കുമുഖ്യമായ ആഹാരമാകുന്നു

൧൪ നെപാളനാട്ടിൽ മുഖ്യമായകുടികളെക്രൂക്കാ
ൻമാരെന്നു വിളിക്കുന്നു — അവരു ബുദ്ധിയും ധൈൎയ്യ
വും ഉള്ള മനുഷ്യരാകുന്നു

൧൫ അവരു ഹിന്ദുമതക്കാറരാകുന്നു — അവരിടെ
ഭാഷ വെറെയാകുന്നു

൧൬ നെപാളനാടുനെപാളരാജാവിന്റെഅധി
കാരത്തിൻകീഴായിരിക്കുന്നു — കാട്ടുമന്തൂർ എന്നപട്ട
ണത്തിൽ ആ രാജാവു വാസംചെയ്യുന്നു

൧൭ കാസുമീരം നെപാളമെന്ന ദിക്കുകളിൽ നി
ന്നും നീ വടക്കെ യാത്ത്ര ചെയ്താൽ ഹിമയഗിരിമല
യെകടന്നു ദീബെത്ത എന്ന ദെശത്തു‌ ചെന്നു ചെരും
ദീബെത്തിനുഅങ്ങെവശം ശിനാദെശം ഇരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/91&oldid=179369" എന്ന താളിൽനിന്ന് ശേഖരിച്ചത്