താൾ:5E1405.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

൪൦ാം അദ്ധ്യായം

ലങ്കയെക്കുറിച്ചു

൧ ലങ്ക ഹിന്ദുദെശത്തിന്റെ തെക്കുകിഴക്കെ മൂല
യിൽ നിന്നും കുറെ ദൂരത്തിൽ ഇരിക്കുന്ന ഒരുദ്വീപു
ആകുന്നു

൨ അതു എകദെശം കത്തിരിക്കാപൊലെ വടി
വൊള്ളതായും വടക്കെവശത്തു ചെറിയമുന ഉള്ളതാ
യും ഇരിക്കുന്നതു കൂടാതെയും — സമുദ്രംകൊണ്ടുഹിന്ദു
ദെശത്തു നിന്നും‌പിരിക്കട്ടുമിരിക്കുന്നു

൩ ആ ദ്വീപു നീളത്തിൽ തെക്കുവടക്കു എകദെ
ശം ൧൮ ദിവസത്തെ വഴിദൂരം അല്ലങ്കിൽ ജെ
ന്നപട്ടണത്തിൽനിന്നും മച്ചിലി പട്ടണംഅത്ത്രദൂരം
ഇരിക്കുന്നു — വീതിയിൽ അധിക വിസ്താര മായ
ഇടം കിഴക്കു മെക്കായിട്ടു എകദെശം ൧൦ ദിവസ
ത്തെ വഴിദൂരം അല്ലങ്കിൽ ജെന്നപട്ടണത്തിൽ നി
ന്നും കടപ്പൈവരെ ഒള്ള ദൂരമായിരിക്കുന്നു — ലങ്കയി
ൽ നിന്നുംഹിന്ദുദെശത്തുതൊണിയിൽപൊകുന്നതി
നു എകദെശം രണ്ടുദിവസംചെല്ലും

൪ ലെങ്ക ഭൂമിയിൽ ഒള്ളഎറ്റവും നല്ലദിക്കുകളി
ൽ ഒന്നാകുന്നു — കടൽക്കരയും സമനായവെളി ഭൂമി
യും ഉൾനാട്ടിൽ ചെല്ലുംതൊറും നല്ലവൃക്ഷങ്ങൾനിറ
ഞ്ഞതും ഒയൎന്ന മലകൾ ഒള്ളതും ആകുന്നു

൫ ലങ്കയിൽ ലൗങ്കപ്പട്ട കിട്ടുന്നതുകൊണ്ട പ്രബാ
ല്ല്യപ്പെട്ട ദ്വീപുആകുന്നു — ലൗങ്കപ്പട്ട മരങ്ങൾ ദ്വീപി
ന്റെ തെക്കുമെക്കുവശത്തു മലകൾക്കും കടലിനും ന
ടുവെ അടിവാരനാട്ടിൽ ഒണ്ടാകുന്നു — ലങ്കയിൽ
എറ്റവും നല്ലതെങ്ങും വൃക്ഷങ്ങളും ഒണ്ട

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/92&oldid=179370" എന്ന താളിൽനിന്ന് ശേഖരിച്ചത്