താൾ:5E1405.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

൬ അനെകംനല്ല വൃക്ഷങ്ങൾ ഒണ്ടാകുന്ന അ
തിന്റെ കാടുകളിൽ പുലാവു വൃക്ഷങ്ങൾവല്യതായി
ട്ടുവളരുന്നു — ആയ്തിന്റെപഴം ഭൂമിയിൽഒള്ളസകല
വൃക്ഷങ്ങളുടെ കനിയെക്കാലും വലുതായിരിക്കുന്നു

൭ ലെങ്കയിലൊള്ള വൃക്ഷങ്ങളിൽ താളിപ്പന എ
ന്നു വിനൊദമായ ഒരു വൃക്ഷംഒണ്ട — അതുഎറ്റവും
ഉയരവും ഉച്ചിയിൽ പനമരത്തിനെപൊലെ എല
കവിഞ്ഞുവീഴും അതിന്റെ ഓരൊഇലയിൽ രണ്ടു
മൂന്നുപെരു കൂടാരം പൊലെ മറയ്ക്കത്തക്ക തായിട്ടു
വലുതായിരിക്കുന്നു — താളിപ്പന അമ്പതു സംവത്സരം
വരെ നിന്നു പിന്നീടു പട്ടുപൊകുന്നു — ആയ്തിനും
അസാരം മുമ്പെ കൂട്ടിഅത്ത്ര അതു കനി കൊടുക്കുന്നു
അതു എങ്ങനെ എന്നാൽ ആയ്തിന്റെ ഇലകൾക്കു
അകത്തു ഒരുപാളഒണ്ടായി ഒരുശബ്ദത്തൊടുകൂടിവെ
ടിച്ചു അതിൽ നിന്നും മഞ്ഞൾ നിറമായ ഒരുവല്യപൂ
ഒണ്ടായി പഴമായഉടനെആവൃക്ഷംപട്ടുപൊകുന്നു

൮ ലൗങ്കപ്പട്ട കൂടാതെ കാപ്പിക്കുരുവും അധിക
മായിട്ടു തെങ്ങാനെയ്യും മറ്റും അനെകം ശരക്കുകളും
ലങ്കയിൽ ഒണ്ടാകുന്നു — കെമ്പും മറ്റും അനെകവി
ധമായ രെത്നങ്ങളും ആ മലയിൽ അകപ്പെടുന്നുരാ
മനാഥപൂരത്തിനു എതിരെ കടലിൽ ശിലാഖം കുളിക്കു
ന്നവരാൽ മുത്തുശിപ്പികളും എടുക്കുന്നു

൯ അവിടെ എറ്റവും നല്ലആനകൾ അധികം
ഒണ്ട

൧൦ ലങ്കയിൽ ജെന്ന പട്ടണത്തിനു അധിക
സമീപമായസ്ഥലം ജ്യാൽപ്പാണമാകുന്നു — കപ്പൽ
വഴി രണ്ടു മൂന്നു ദിവസത്തിനകം അവിടെ ചെന്നു
ചെരാം — അതു ലങ്കക്കു വടക്കെ മുനയിൽ ഇരിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/93&oldid=179371" എന്ന താളിൽനിന്ന് ശേഖരിച്ചത്