താൾ:5E1405.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

നായും വെളിയായുമിരിക്കുന്നതിനാൽ അതിന്റെ
മീതെ ജനങ്ങൾ കുടിപാൎത്തു പയിരിട്ടുവരുന്നു — അവി
ടെ കാപ്പിയും കൊതമ്പും വിളയും

൭ കൊയംപുത്തൂർ ചെലത്തിനു തെക്കുമെക്കെ
എഴുദിവസത്തെവഴിക്കുദൂരെഇരിക്കുന്നു

൮ ചെലത്തിൽനിന്നും എകദെശം മൂനു ദിവസ
ത്തെവഴിദൂരത്തിൽ നീ കാബെരി ആറ്റിനെ കട
ക്കെണ്ടിവരും

൯ കൊയംപുത്തൂർ വലിയപട്ടണം — ​അല്ലന്നു
വരികിലും അവിടത്തെ കാറ്റു സൗെഖ്യമായും ജന
ങ്ങൾ കുടിപാൎക്കുന്ന സ്ഥലം ശുദ്ധമായും നാട ചെഴി
പ്പായും ഇരിക്കുന്നതിനാലും ൟ ദിക്കുകൊള്ളാമെന്നു
വിച രിപ്പാൻ ഒള് ളതാകുന്നു

൧൦ കൊയ പുത്തൂൎക്കു എകദെശം രണ്ടുദിവസ
ത്തെ വഴിദൂരത്തിൽ മെക്കെ കണവായ്കളും അതിനു
വടക്കുമെക്കെ രണ്ടുദിവസത്തെവഴിദൂരത്തിൽ നീല
കിരിയന്ന മലകളുമിരിക്കുന്നു

൧൧ അതിനു തെക്കുമെകെ അണ്ണാമല എന്ന
ചെറിയ മലകൾ ഒണ്ട

൧൨ കൊയംപുത്തൂരിനും മെക്കെയുംതെക്കെയും
ഒള്ളദിക്കുകൾ വിസ്ഥാരമ യ മലകളുള്ള ദെശമാ
കുന്നു — ഇതുകൂടാതെയും അവിടെ അടവിയായിരി
ക്കുന്നകാടുകളും വനങ്ങളും അധികംഒണ്ട

൧൩ തെക്കു മുതലായ ഒയൎന്നവൃക്ഷങ്ങൾ നിറ
ഞ്ഞുനിൽക്കുന്നസ്ഥലത്തിനെ വനമെന്നുപറയുന്നു

൧൪ കൊയംപുത്തൂരെചെൎന്നമറ്റും സ്ഥലങ്ങൾ
സമനായവെളിയുള്ള ഭൂമിയാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/40&oldid=179310" എന്ന താളിൽനിന്ന് ശേഖരിച്ചത്