താൾ:5E1405.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

൧൫ അവിടെ അധികമായിട്ട നെല്ലു ഇല്ലങ്കിലും
ശൊളൻ വരകു മുതിര മുതലായ പുഞ്ച ധാന്യങ്ങളും
കൊതംപും അധികംഒണ്ട

൧൬ നെല്ലിനെപ്പൊലെ വയലിൽ അധികം
വെള്ളം പാച്ചൽകൊണ്ടു വിളയാതെ മെടായിരിക്കു
ന്ന സ്ഥലങ്ങളിൽവിതച്ചു ഒണ്ടാക്കുന്ന ധാന്യങ്ങൾ
പുഞ്ച ധാന്യമെന്നുപറയുന്നു

൧൭ ഇതു കൂടാതെയും പുകയിലയും പഞ്ഞിയും
അമരിയും ആടു മാടുകളും അവിടെ അധികം

൧൮ അവിടെ നല്ലജാതി കുറുംപാടുകളും ഒണ്ട
ജെന്നപട്ടണത്തിനടുത്ത ദിക്കുകളിൽ ഒള്ള ആട്ടുമുടി
യപ്പൊലെ ൟ ആടുകളുടെമുടിയും പ്രയൊജന അ
ല്ലാത്തതല്ല — പഞ്ഞിപൊലെ മെല്ലിസായിരിക്കുന്ന
ആമുടി കൊണ്ടിട്ട നല്ലകംപിളികൾ നെയ്യുന്നു

൧൯ ആടു മെയ്ക്കുന്ന ഓരൊരുത്തനും തന്റെ
ആട്ടുപറ്റത്തിലൊള്ള ഓരൊ ആടുകളെ അറിഞ്ഞിരി
ക്കുന്നതുകൂടാതെയും ഓരൊന്നിനു പ്രത്യെകം പെരു
കൊടുത്തിരിക്കുന്നു

൨൦ ആ ദെശത്തിലൊള്ള കാടുകളിൽ അനെകം
ആനകളും കരടികളും പുലികളും ഒണ്ട

൨൧ ചിറ്റാമണക്കു എണ്ണയും വെടിഉപ്പുംപഞ്ഞി
യും ൟ നാട്ടിൽ അധികമായിട്ടുണ്ടാകും

൨൨ കൊയംപുത്തൂരിനു തെക്കു മെക്കെ രണ്ടുദി
വസത്തെവഴിദൂരത്തിൽ മലയാളത്തെച്ചെൎന്ന പാല
ക്കാട്ടുശെരി ഇരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/41&oldid=179311" എന്ന താളിൽനിന്ന് ശേഖരിച്ചത്