താൾ:5E1405.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

൧൫ാം അദ്ധ്യായം

ജെന്നപട്ടണത്തുനിന്നും ബംകളൂൎക്കു
പൊകുന്നതിനെക്കുറിച്ചു

൧ നീ ജെന്നപട്ടണത്തിൽ നിന്നും ബംകളൂൎക്കു
പൊകുന്നതിന്നു പടിഞ്ഞാറു കൂടി പൊകണം

൨ ജെന്നപട്ടണത്തു നിന്നും ആൎക്കാടു അഞ്ചുദിവ
സത്തെ വഴിദൂരം

൩ ആൎക്കാടു രണ്ടുപംകായിട്ട ഇരിക്കുന്നു

൪ ഒരു‌പങ്കു പാലാറ്റിന്റെ വടക്കെ കരയിലിരി
ക്കുന്നു

൫ അതു പട്ടാളവും തുറുപ്പുമൊള്ള സ്ഥലം

൬ മറ്റപ്പങ്കു പാലാറ്റിന്റെ തെക്കെവശത്തിരി
ക്കുന്നു

൭ കൎന്നാടക നബാബന്മാരു ആദിയിൽ പാൎത്തി
രുന്ന പഴയ ആൎക്കാടുപട്ടണം ഇതാകുന്നു

൮ അനെകം മഹമ്മതു മാൎഗ്ഗക്കാറർ അവിടയും
അതിനു സ ീപിച്ചും ഇപ്പഴും കുടിപാൎക്കുന്നു

൯ ആൎക്കാൎട്ടിലിരുന്നു ബംകളൂൎക്കു പൊകുന്നതിനു
മൂന്നുവഴിഒണ്ട

൧൦ ഒരു വഴി ചിറ്റൂരിൽ കൂടെ പൊകുന്നത

൧൧ ചിറ്റൂരു ഒരുചെറിയ പട്ടണമാകുന്നു — അത
ആൎക്കാട്ടിനു വടക്കുമെക്കെ രണ്ടു ദിവസത്തെ വഴി
ദൂരം

൧൨ ചിറ്റൂരിനുമെക്കെ രണ്ടു ദിസത്തെ വഴിദൂരം
ചെന്നാൽ കിഴക്കെ മലകളിൽ ചെന്നുചെരാം — അ
തിനെകടന്നു മൈസൂർദെശത്തു ചെല്ലുന്നതിനു ഒരു
വഴിഒണ്ട — അതിനെ വലവനെറി അല്ലങ്കിൽ മുക
ളിക്കണവായന്ന വിഴിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/42&oldid=179313" എന്ന താളിൽനിന്ന് ശേഖരിച്ചത്