താൾ:5E1405.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

൩ എഷ്യാ ഖണ്ഡത്തിൽ ഒള്ളദിക്കുകളിൽ ഹിന്തുദെ
ശം ഒന്നായിരിയ്ക്കുന്നു

൪ ഹിന്തുദെശം എഷ്യാഖണ്ഡത്തിൽ തെക്കെവ
ശത്തായിരിയ്ക്കുന്നു

൫ ഹിന്തുദെശം തെക്കുവടക്കു നീളത്തിൽ എകദെ
ശം ആയിരത്തിത്തൊള്ളായിരം മയിൽ — അതുകാ
ൽനടെക്കു നാലമാസത്തെ വഴി ദൂരം ഒള്ളതായി
രിക്കുന്നു — കിഴക്കു പടിഞ്ഞാറായിട്ടു അധികം വിസ്താരം
ഒള്ളടത്ത എകദെശം ആയിരത്തി അഞ്ഞൂറു മയിൽ
വീതിയും അത മൂന്നുമാസത്തെ വഴിദൂരം ഒള്ളതായി
രിയ്ക്കന്നു

൬ ഹിന്തുദെശത്തെ വടക്കെവശത്തിൽ ഹിമയാ
ഗിരിഎന്ന പൎവതങ്ങൾ ഇരിക്കുന്നു — അത എറ്റവും
ഉയരം ഒള്ളതും ഭൂമിയിലുള്ള എല്ലാമലകളിലും പൊ
ക്കും ഒള്ളതായിരിക്കുന്നു

൭ വളരെ ഉയൎന്നുകാണുന്ന കല്ലുമെട്ടിനെ മല
യെന്ന വിളിക്കുന്നു

൮ ഹിന്തുദെശത്തിന്റെ കിഴക്കെവശത്തു ബംകാ
ളദെശത്തിന്റെ അരികെ മലകളും ആറുകളും ഒണ്ട
മറ്റുദെശങ്ങളിൽ നിന്നുംഹിന്തുദെശം ഇതു കൊണ്ടി
ട്ടു പിരിക്കപ്പെടുന്നു

൯ മെട്ടിലൊ മലയിലൊ എരിയിലൊ കുളത്തി
ലൊ നിന്നു ഒഴുകി ഓടി കടലിലൊ വെറെഒരു ആ
റ്റിലൊ ചെന്നു വീഴുന്ന ജലഓട്ടത്തിനു ആറന്നു
വിളിക്കുന്നു

൧൦ ചെറിയതും ഒടുങ്ങിയതുമായ ആറ്റിനു കാലു
വായി അല്ലംകിൽ ഓട എെന്നു വിളിക്കുന്നു

൧൧ ബംകാളദെശം തുടങ്ങി ഹിന്തു ദെശത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/19&oldid=179288" എന്ന താളിൽനിന്ന് ശേഖരിച്ചത്