താൾ:5E1405.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ങ്കിലും അവരു ഗുണപ്പെട്ട ദെയ്വത്തിന്റെ നെൎക്കു മ
നസ്സു തിരിയുംപൊൾ അതതു സമയത്തു അവരി
ടെ പാവങ്ങളെ പൊറുക്കയും ചെയ്തു — കുടശിയിൽ
കൎത്താവായ എശുക്രിസ്തു — അവൎക്കു നല്ലറിവു കൊ
ടുക്കുന്നതിനും അവരയും തന്നെ വിശ്വസിക്കുന്ന മ
റ്റു എതുജാതിക്കാറരയും രെക്ഷിക്കന്നതിനും പരലൊ
കത്തുനിന്നും വന്നു അവരിടെ ഇടയിൽ സഞ്ചരിക്ക
യുംചെയ്തു — എന്നാൽ കൎത്താവിനെ എറ്റുകൊൾ
വാൻ മനസ്സില്ലാതെ കുലചെയ്തു — ഇതിന്മണ്ണം ഒള്ള
വരിടെ വിശ്വാസക്കെട്ടിന്റെഹെതുവാൽ തങ്ങളിടെ
സ്വന്ത ദെശത്തിൽനിന്നും ഓടിക്കപ്പെട്ടതല്ലാതെയും
അപ്പൊൾ മുതൽ ഭൂലൊകത്തിൽ എല്ലാ ദെശങ്ങളിലും
ചിതറിപ്പൊയി — ഇതിന്മണ്ണമായിട്ടും അവരു മറ്റു
ദെശക്കാറരൊടു കലരാതെ ഇതുവരെ പ്രത്യെകമായ
ജനങ്ങളായിരിക്കുന്നു — എങ്കിലും ഇവരെ ഒന്നിച്ചു
ചെൎത്തു അവരിടെ സ്വന്ത ദെശത്തു കുടി പാൎപ്പാൻ
ഹെതു ചെയ്യുമെന്നു ദെയ്വം വാക്കുദെത്തം ചെയ്തിരി
ക്കുന്നു

൭ാം അദ്ധ്യായം

ഇന്തുദെശത്തെക്കുറിച്ചു

൧ നാം പാൎക്കുന്ന ദെശത്തെ ഹിന്തുദെശം എന്നു
വിളിക്കുന്നു

൨ ഹിന്തുദെശംമുഴുവനും ൟ പെരുകൊണ്ടുതന്നെ
വിളിക്കുന്നു — എംങ്കിലും ൟ ദെശം എറ്റവും വിസ്താ
രം ഒള്ളതാകയാൽ അനെകം ദിക്കുകൾ അതിൽ അട
ങ്ങിയിരിക്കുന്നതും ഓരൊന്നിനു വെവ്വെറെ പെരുകളും
ഒണ്ടായിരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/18&oldid=179287" എന്ന താളിൽനിന്ന് ശേഖരിച്ചത്