താൾ:5E1405.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

൧൭ ക്രിസ്ത്യാനികൾ — മഹമ്മതു മാൎഗ്ഗക്കാറര — വി
ഗ്രഹ ആരാധനക്കാറര — അല്ലെങ്കിൽ അജ്ഞാനി
കൾ — എന്നവരെ കുറിച്ചു ഇതിനു മുൻപിൽ പറ
ഞ്ഞിട്ടുണ്ടല്ലൊ — വെറെ ഒരുവക ജനങ്ങൾ ഒണ്ട
അവൎക്കു ഇപ്പൊൾ സ്വന്ത ദെശമില്ലാതെ ലൊക
ത്തിൽ ​എല്ലാടത്തും ചിതറിയിരികുന്നു — എന്നാൽ ഒ
രു ജാതിക്കാറരൊടും ചെരാതെ യിരിക്കുന്നു — അനെ
കം കാലത്തിനു മുൻപിൽ എല്ലാദെശത്തുള്ള ജനങ്ങ
ളും സത്യമായിട്ടുള്ള ദെയ്വത്തിനെവിട്ടു വിഗ്രഹങ്ങളെ
വന്ദിച്ചു — അവരിൽ ചിലരു — സൂൎയ്യൻ ചന്ദ്രൻ
നക്ഷത്ത്രങ്ങളയും — ചിലരു മൃഗങ്ങളയും — പാമ്പുമു
തലായ ഊരുന്ന ജെന്തുക്കളയും ശെഷംപെരു — മരം
കല്ലു — ചെമ്പു — മുതലായവസ്തൂകൊണ്ട ചെയ്യപ്പെട്ട
സ്വരൂപങ്ങളയുംദെയ്വങ്ങളെന്നു വന്ദിച്ചുവന്നു — ആ
സമയത്തു ജീവനുള്ള എകസാക്ഷാൽ ദെയ്വം തന്നെ
മാത്രം അറിഞ്ഞുവണങ്ങുന്നതിനവെണ്ടി ൟ ജനങ്ങ
ളിടെ ഇടയിൽ നിന്നുംഒരുജാതിക്കാറരെ തിരിഞ്ഞെ
ടുത്തും കൊണ്ട — അവൎക്കു തന്റെ ന്യായ പ്രമാണങ്ങ
ളെ അരുളിച്ചെയ്യുന്നതിനു ചിത്തമായി — ആ ജന
ങ്ങളെത്തന്നെ ജ്ജൂതൻ മാരെന്നു വിളിക്കപ്പെടുന്നു
അവരിടെ ദെശം എഷ്യാഖണ്ഡത്തിൻ മെക്കെ വശ
ത്തിൽഇരുന്നു — ജെറൂസലം അവരിടെ പ്രധാന
നഗരമാകുന്നു — ജ്ജൂതൻമാർ ദെയ്വത്തിന്റെ ന്യാ
യപ്രമാണങ്ങളെ കയ്യെറ്റിരുന്നു — എന്നുവരികി
ലും കൂടക്കൂടെ ദെയ്വത്തിനെ മറന്നു മറ്റു ജാതിക്കാറരെ
പ്പൊലെ വിഗ്രഹങ്ങളെ വന്നിക്കുന്നതിനു മനസ്സു
ള്ളവരായിരുന്നു — ൟ പാവത്തിന്റെ ഹെതുവാൽ
അനെകം പ്രാവെശം ദെയ്വം അവരെ ശിക്ഷിച്ചു — എ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/17&oldid=179286" എന്ന താളിൽനിന്ന് ശേഖരിച്ചത്