താൾ:5E1405.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ൽ അതിന്റെ മീതെ നിൾകുന്നത പ്രയാസമാകുന്നു
കാറ്റു ഉഷ്ണം കൊള്ളുമ്പൊൾ ഇത വെള്ളമായിട്ട
ഉരുകിപ്പൊകുന്നു

൧൧ എഷ്യാ ഖണ്ഡത്തിലും അധികം കുളിൎച്ചയാ
യുള്ള ചില സ്ഥലങ്ങൾ ഇരിക്കുന്നു — എങ്കിലും സാ
ധാരണമായി അത എറ്റം ഉഷ്ണം ഒള്ള ഖണ്ഡമാ
കുന്നു

൧൨ ആപ്രിക്കാ ഖണ്ഡംവളരെ ഉഷ്ണം ഒള്ളതാ
കുന്നു

൧൩ അമ്മെറിക്കാ ഖണ്ഡത്തിൽ ചില ഇടങ്ങൾ എ
റ്റവും കുളിൎച്ചയായും ചില ഇടങ്ങൾ എറ്റവും ഉഷ്ണ
മായും ഇരിക്കുന്നു

൧൪ കുളിരുകാലത്തിൽ വടസമുദ്രവും തെക്കെസമു
ദ്രവും ഒറഞ്ഞുപൊകുന്നതാകയാൽ അവിടെ കപ്പൽ
ചെല്ലുന്നതല്ല

൧൫ പനികട്ടിയെപ്പൊലെ ഉറപ്പായിട്ടു ആകുന്ന
തഒറഞ്ഞു പൊകുന്നതെന്നു അൎത്ഥം

൧൬ ഭൂമിയെചുറ്റി വടക്കെവശം അത്ത്രയും എ
റ്റവും കുളിൎച്ചഒള്ളതും അതിനടുത്ത വശം അധിക ഉ
ഷ്ണവും അധിക കുളിൎച്ചയും അല്ലാത്തതും നടുവശം
എല്ലാം അധികഉഷ്ണം ഒള്ളതും അതിനടുത്ത വശം
അധിക കുളിൎച്ചയും അധിക ഉഷ്ണവും ഇല്ലാത്തതും
തെക്കെവശം അത്ത്രയും അധിക കുളിൎച്ച ഒള്ളതും
ആകുന്നു

നിനവു

മെൽപറഞ്ഞതിനെ ആജാൻ കുഞ്ഞുങ്ങൾക്കു വിപ
രമായിട്ടു ബൊധപ്പെടുത്തി കൊടുക്കയും വെണം

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/16&oldid=179285" എന്ന താളിൽനിന്ന് ശേഖരിച്ചത്