താൾ:5E1405.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩ എഷ്യാ ഖണ്ഡത്തിലെ ജനങ്ങളിൽ അനെകം
പെരു പലമാതിരി വിഗ്രഹ ആരാധനക്കാറരായിരി
ക്കുന്നു—ശെഷം പെരു മഹമ്മതുമതക്കാറരായും കുറ
യെപ്പെരു ക്രിസ്ത്യാനികളായും ഇരിക്കുന്നു

൪ ആപ്രിക്കാ ഖണ്ഡത്തിലുള്ള ജനങ്ങൾ മിക്കതും
വിഗ്രഹ ആരാധനക്കാറരും മഹമ്മതു മാൎഗ്ഗക്കാറരും
ആയിരിക്കുന്നു

൫ അമ്മെറിക്കാ ഖണ്ഡത്തിൽ വെളുത്ത മനുഷ്യരു
ക്രിസ്ത്യാനികളായിരിക്കുന്നു — ശെഷം പെരു വിഗ്ര
ഹ ആരാധനക്കാറരായിരിക്കുന്നു

൬ യൂറൊപ്പു ഖണ്ഡം സാധാരണമായി ഉഷ്ണം ഒ
ള്ളതല്ല — അതിന്റെ വടദെശങ്ങൾ നീങ്കലാക ശെ
ഷം ദെശങ്ങൾ എറ്റവും കുളിർച്ചയായിട്ടുള്ളതുമല്ല

൭ വെനകാലത്തിൽ അവിടെ ഉഷ്ണമായിരിക്കും
എന്നാൽ ൟ ദെശത്തിനു സമാനം ഉഷ്ണം അവിടെ
യില്ല

൮ കുളിരു കാലത്തിൽ അവിടയും കുളിരായിരിക്കു
ന്നു — അപ്പൊൾ അവിടെ പനിക്കട്ടി ഒണ്ടാകുന്നു
കുളങ്ങളിലും ആറ്റിലും ഒള്ള വെള്ളം കുളിർച്ചയുടെ
ഹെതുവാൽ കല്ലുപൊലെ കട്ടിയായിതീരുന്നതിനാ
ൽ ജനങ്ങൾ അതിന്റെ മീതെനടന്നുപൊകും

൯ കൽമഴയെ നീ കണ്ടിരിക്കുമെല്ലൊ — ആയ്ത പ
നിക്കട്ടിക്കു സമാനമായിരിക്കുന്നു — ആയ്ത കുളിൎച്ച
ഒള്ള കാറ്റു കൊണ്ടിട്ട ഒറഞ്ഞു പനിക്കട്ടിപൊലെ ആ
കുന്ന മഴത്തുള്ളികളാകുന്നു

൧൦ പനിക്കട്ടി ഒറപ്പായിരുന്നാലും എളുപ്പത്തിൽ
നീ അതിനെ ഒടെക്കാം കണ്ണാടിയെപ്പൊലെ അതു
തെളിവായിരിക്കുന്നു — വഴുവഴുപ്പായിരിക്കുന്നതിനാ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/15&oldid=179284" എന്ന താളിൽനിന്ന് ശേഖരിച്ചത്