താൾ:5E1405.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരുദെശത്തെ നിശ്ചയിച്ചു — അതിനെ — യൂനയി
ഠെഢുസ്ഠറ്റിസ്സു — എന്നു പെരിട്ടു ആദെശത്തെ ജന
ങ്ങളെ അമ്മെറിക്കൻസ എന്നു വിളിക്കുന്നു

൧൪ അമ്മെറിക്കാ ഖണ്ഡത്തിൽ പലസ്ഥലങ്ങളിലും
ഒള്ള യൂറൊപ്പ്യൻ ജനങ്ങളെ തങ്ങൾ തങ്ങളുടെ ദെ
ശപ്പെരാൽ വിളിക്കപെട്ടന്നു

൧൫ യൂറൊപ്പ്യൻ സന്തതി അല്ലാതെ മറ്റുംഒള്ള
ജനങ്ങളെ ഇന്ത്യൻ്സ — എന്നവിളിക്കുന്നു

൧൬ ആസ്ത്രെലിയാവിൽഇപ്പൊൾ ഇംഗ്ലീഷു കാറ
രു അധികമായി കുടിപാൎക്കുന്നു — അവർ എകദെശം
അൻപതു സംവത്സരത്തിനു മുൻപിൽ അവിടെ ചെ
ന്നു എത്തി — ആസ്ത്രെലിയാവിൽ പൂൎവ കുടിയാന
വന്മാരു കറുപ്പുനിറമായും ഹിന്തുദെശത്തുകാട്ടുമനുഷ്യ
രെപ്പൊലെ ഉപജീവനം ചെയ്യുന്നവരായുംഇരിന്നു

൬ാം അദ്ധ്യായം

൧ യൂറൊപ്പു ഖണ്ഡത്തിന്റെ തെക്കു കിഴക്കെ മൂല
യിൽ തുറുക്കിഎന്നും ഒരു ചെറിയദെശംഒണ്ട — അ
വിടത്തെ കുടിയാനവന്മാരെ തുറുക്കർ എന്നുവിളിക്കു
ന്നു — അവരു മഹമ്മതു മാൎഗ്ഗക്കാറരായിരിക്കുന്നു

൨ യൂറൊപ്പു ഖ​ണ്ഡത്തിൽ ഒള്ള മറ്റു എല്ലാ ജനങ്ങ
ളും ക്രിസ്ത്യാനികളായിരിക്കുന്നു — എന്നാൽ ഇവരെ
ക്രിസ്ത്യാനികളെന്നു വിളിക്കപ്പെടുന്നതല്ലാതെ അ
വരിൽ അനെകം പെരു ഉണ്മയായിട്ടുള്ള ക്രിസ്ത്യാ
നികളല്ല — ക്രിസ്ത്യാനിയെന്നുള്ള നാമം ധരിച്ചുകൊ
ള്ളുന്നതിനും ആവകവെദപ്പ്രമാണത്തുംപടി ചിന്ത
യിലും നടത്തയിലും ഇരിക്കുന്നതിനും വളരെ വ്യത്യാ
സംഒണ്ട

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/14&oldid=179283" എന്ന താളിൽനിന്ന് ശേഖരിച്ചത്