താൾ:5E1405.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ലത്ത കാടുകളുംമറ്റു യിടങ്ങളിൽ സമനായ വെളിത്ത
റകളുംഒണ്ട

൧൨ ദക്കാനിൽ ചില വലിയ നദികളുംഒണ്ട — എ
ന്നാൽ ഹിന്തുസ്ഥാനത്തിലുള്ള ആറുകളെപ്പൊലെ അ
ത്ത്രവലിയ ആറുകളല്ലാ

൧൩ ഹിന്തുദെശത്തിൽ നാലാമത്തെ പിരിവ തെ
ക്കെ ഹിന്ത്യാ എന്നു വിളിക്കുന്നു

൧൪ ഇതിൽ ചില ഇടങ്ങളിൽ മലകളും പ്രത്ത്യെ
കം പടിഞ്ഞാറെ വശത്ത കാടുകളുംഒണ്ട — എംകി
ലും സാമാന്ന്യമായിട്ട സമനായ വെളി ഭൂമിയായി
രിക്കുന്നു

൧൫ തെക്കെഹിന്ത്യാവിലുള്ള ആറുകൾമിക്കതുംചെ
റിയതായിരിക്കുന്നു — ചിലമാസങ്ങളിൽ മാത്ത്രം ൟ
ആറുകളിൽ വെള്ളം അധികമായിരിക്കുന്നു

നിനവു

മെൽ കാണിച്ചിരിക്കുന്ന നാലു പങ്കുകളയും ഭൂമി
പ്പടത്തിൽ ആജാൻ കാണിച്ചു കൊടുത്ത പിന്നീടു
അവരെ ക്കൊണ്ട തനിക്കു കാണിച്ചു തരുന്നതിനു
ചെയ്കയുംവെണം

൯ാം അദ്ധ്യായം

തെക്കെ ഹിന്ത്യാവിനെക്കുറിച്ചു

൧ നാം തെക്കെ ഹിന്ത്യാവിൽ പാൎക്കുന്നു

൨ തെക്കെഹിന്ത്യാവിൽപലമാതിരിദിക്കുകൾഒണ്ട

൩ തമിഴുദെശവും തെലുങ്കു ദെശത്തിലൊരു പങ്കും

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/23&oldid=179292" എന്ന താളിൽനിന്ന് ശേഖരിച്ചത്