താൾ:5E1405.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

കന്നടാദെശവും മലയാളദെശവും തെക്കെ ഹിന്ത്യാ
വിലായിരിക്കുന്നു

൪ വെറെ ചില ദെശങ്ങളും ഇതിലൊണ്ട എന്നാ
ൽ മെൽപറഞ്ഞനാലു ദെശമെ മുഖ്യമായിട്ടൊള്ളു

൫ ജെന്നപട്ടണം തമിഴദെശത്തിലായിരിക്കുന്നു

൬ ജെന്നപട്ടണത്തിന്റെ തെക്കെ വശത്തു ക
ന്ന്യാകുമാരിവരെ ഒള്ള ദിക്കുകളിൽ എല്ലാം തമിഴ
ആളുകൾമാത്ത്രമെ കുടിപാൎക്കുന്നു

൭ ജെന്നപട്ടണത്തിനു മെക്കെ വശവും തെക്കു
മെക്കു ഒള്ള മലകൾവരെ തമിഴദെശമായിരിക്കുന്നു

൮ തെക്കെഹിന്ത്യാവിൽ രണ്ടുവലിയ പൎവതം വ
രിയായിരിക്കുന്നു

൯ ഒരുവരി കിഴക്കെ വശത്തിരിക്കുന്നു — അതി
നു കിഴക്കെ കണവായ്കളന്നു വിളിക്കുന്നു

൧൦ ജെന്നപട്ടണത്തിനുവടക്കു എകദെശം ൨൦൦
മയിൽ ദൂരത്തിലായിരിക്കുന്ന ദക്കാൻ നാട്ടിൽ കൃൎഷ്ണ
നദിക്കു സമീപിച്ചു തുടങ്ങി ജെന്നപട്ടണത്തിനുവട
ക്കു എകദെശം ൮൦ മയിൽദൂരംവരെ ചെന്ന തെക്കു
മെക്കായിട്ട തിരിഞ്ഞുമെക്കെ കണവായിൽ കൂടെചെ
ന്നുചെരുന്നു

൧൧ തെക്കെ വശത്തിനും പടിഞ്ഞാറെ വശത്തി
നും നടുവ തെക്കുമെക്കുന്ന അൎത്ഥം ആകുന്നു

൧൨ മറ്റെവലിയ പൎവതം പടിഞ്ഞാറെ വശത്താ
യിരിക്കുന്നു — അതിനെ പടിഞ്ഞാറെ കണവായ്കള
ന്നു വിളിക്കുന്നു

൧൩ മെക്കെ കണവായ്കൾ ദക്കാൻ നാട്ടിനു പടി
ഞ്ഞാറെ വശത്ത ഒള്ള വെമ്പായി നാട്ടിനു വടക്കെ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/24&oldid=179293" എന്ന താളിൽനിന്ന് ശേഖരിച്ചത്