താൾ:5E1405.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

തെക്കെ അറ്റത്തായിട്ട ഒടിങ്ങി നീണ്ടഭൂമിയായിരി
ക്കുന്നു

൪ അതിൽ അനെകം പൊക്കം ഒള്ള മലകളും അ
വിടെ അവിടെ പള്ളതാഴ്ചകളും ഒണ്ട — അതിന്റെ
തെക്കെവശം സമനായ വെളിഭൂമി ആയിരിക്കുന്നു

൫ ഹിന്തു ദെശത്തിന്റെ രണ്ടാമത്തെ പിരിവ
ഹിന്തുസ്ഥാനന്നു വിളിക്കുന്നു

൬ ഹിന്തുസ്ഥാൻ ഹിന്തൂക്കൾ‍ എന്ന ജനങ്ങളിടെ
നാടാകുന്നു — ൟ നാട്ടിൽ മഹമ്മത മാൎക്കക്കാറരു ആ
ദിയിൽ വന്നിറങ്ങി — ഹിന്തുസ്ഥാനന്നു അവർ പെ
രുകൊടുത്തു

൭ ഹിന്തുസ്താൻ വിസ്താരം ഒള്ളനാടാകുന്നു — അ
ത സാമാന്ന്യമായിട്ട സമനായ വെളി ഭൂമി ആയി
രുന്നാലും അവിടെ അവിടെ മലകളൊണ്ട — അ
തിന്റെ തെൻവശം അത്ത്രയും കിഴക്കു പടിഞ്ഞാറാ
യിട്ട വിന്ധ്യാപൎവതങ്ങൾ എന്ന ഒരുവലിയ മല വ
രിയായിരിക്കുന്നു

൮ സദാപ്പൊഴും വെള്ളംനിറഞ്ഞു ഓടുന്ന അനെ
കം വലിയ നദികൾ ഹിന്തുസ്ഥാനത്തിലൊണ്ടു

൯ ഹിന്തു ദെശത്തിന്റെ മൂന്നാമത്തെ പിരിവ ദ
ക്കാൻ എന്നുവിളിക്കുന്നു

൧൦ ദക്കാൻ എന്നവാക്കു തെക്കെ എന്നു അൎത്ഥം
ആകുന്നു — മഹമ്മതമാൎക്കക്കാറരുടെ രാജ്യത്തിനുതെ
ക്കെവശം ആയിരുന്ന കാരണത്താൽ ഹിന്തുസ്ഥാന
ത്തിന്റെ ൟ പംകിനു അവർ ദക്കാൻ എന്നപെരു
കൊടുത്തു

൧൧ ദക്കാൻ വിസ്താരമായ നാടായിരിക്കുന്നു — ഇ
തിൽ ചിലയിടങ്ങളിൽ അധികം മലകളും ചിലസ്ഥ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/22&oldid=179291" എന്ന താളിൽനിന്ന് ശേഖരിച്ചത്