താൾ:5E1405.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

നിനവു

ആജാൻ ൟ അദ്ധ്യായത്തിൽ ചൊല്ലിയിരിക്കുന്ന
തിന്മണ്ണം ഒള്ളയിടങ്ങളെ ഭൂമിപ്പടത്തിൽ കുഞ്ഞിങ്ങ
ൾക്കു കാണുിച്ചു കൊടുത്തു ആദിയിൽ ൟ പടത്തിൽ
ഒള്ളതുപൊലയും പീന്നീടു തനിക്കു തൊന്നുന്നതു
പൊലയും അവരൊടു ചെ ദ്യംചെയ്ത ഇപ്ര കാരം
അതതു സ്ഥലങ്ങളെ അവരുതന്നെ തനിക്കു കാ
ണിച്ചു തരുന്നതിനു ചെയ്കയും വെണം — ഇപ്രകാ
രം ഭൂമിപ്പടത്തെ തങ്ങളുടെ മുമ്പെവച്ചും കൊണ്ട പ്ര
യാസം കൂടാതെ മെൽകണ്ടിരിക്കുന്നതിന്മണ്ണം ചെ
യ്യാമെന്നാൽ അപ്പൊൾ ഭൂമിപ്പടം കൂടാതെ അവ
രൊടു ചൊദ്യംചെയ്തു കുറുപ്പുപലകയിലംകിലും കൽ
പ്പലകയിലംകിലു തറയിലംകിലും ശുണ്ണാമ്പുക്കട്ടി
കൊണ്ടു ഭൂമിപ്പടത്തെ പ്പൊലെ വരെക്കുന്നതിനു
അവൎക്കു പഠിപ്പിച്ചു കൊടുക്കയും വെണം — ഒരു മ
നുഷ്യൻ കാലുനടയായിട്ടു അഞ്ചുമണി നെരത്തിൽ
നടപ്പാൻകൂടിയതായിട്ടു ൧൭ നാഴികദൂരംഒരുനാളത്തെ
വഴിയെന്നു പറയുന്നു

൮ാം അദ്ധ്യായം

ഹിന്തുദെശത്തിന്റെ പം‌ങ്കുകളെ കുറിച്ച

൧ ഹിന്തുദെശം നാലു പ്രധാനപ്പെട്ട പംകായിട്ട
പിരിച്ചിരിക്കുന്നു

൨ ഒന്നാമത്തെ പിരിവിനു വടക്കു ഹിന്തുസ്ഥാ
നന്നു വിളിക്കുന്നു

൩ വടക്കു ഹിന്തുസ്ഥാൻ ഹിമയാഗിരി മലയുടെ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/21&oldid=179290" എന്ന താളിൽനിന്ന് ശേഖരിച്ചത്