താൾ:5E1405.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

ളെപ്പൊലെഅല്ല — അതുനല്ല നീളമായ കമ്പിളിമുടി
നിറഞ്ഞിട്ടുള്ളതാകുന്നു

൫ ഇംശ്ലാന്റിൽ ഒള്ള കുതിരകൾ മറ്റു എതുദെശ
ത്തു കുതിരകളെക്കാലും നല്ലജാതിആകുന്നു

൬ ഇംഗ്ലാന്റിൽ കുതിരകളെ വണ്ടികളിലും കല
പ്പകളിലും പൂട്ടുന്നു — ഹിന്ദു ദെശത്തുകാറരെപ്പൊലെ
ഇംഗ്ലീഷുകാറരു വെലകൾക്കു എല്ലാം മാടുകളെ ഉപ
യൊഗപ്പെടുത്തുന്നില്ലാ

൭ കൊതമ്പുറൊട്ടിയും മാട്ടുഎറച്ചിയും ആട്ടുഎറ
ച്ചിയും മീനും അവിടെ മുഖ്യമായ ആഹാരമാകുന്നു

൮ ഇംഗ്ലാന്റിനെ ചുറ്റി ഇരിക്കുന്ന കടലിലും
അതിലുള്ള ആറുകളിലും മീൻ അധികംഒണ്ട

൯ അവിടെ ഒള്ളനദികളിൽ എല്ലാപ്പൊഴും വെ
ള്ളം നിറഞ്ഞിരിക്കും — അതു ഹിന്ദുദെശത്തു ഒള്ള
ആറുകളെ പൊലെവറ്റിപൊകയില്ലാ

൧൦ ഇംഗ്ലാന്റിൽ പുലി ആന മുതലായ കാട്ടു
മൃഗങ്ങളും തെളും വിഷപ്പാമ്പുകളും ഇല്ലാ

൧൧ ഇംഗ്ലാന്റിൽ കാടുകളുമില്ലാ — ചിലവന
ങ്ങൾമാത്ത്രംഒണ്ട — അതുകപ്പലുകൾക്കുമാവെണ്ടുന്നമര
ങ്ങൾ വച്ചുഒണ്ടാക്കുന്ന സ്ഥലങ്ങളാകുന്നു

൧൨ ഇംഗ്ലീഷുകാറരു പൊതുവായിട്ടു നിലക്കരി
എരിക്കുന്നു — നിലക്കനി തറയിൽനിന്നും വെട്ടിഎ
ടുക്കുന്നു — അതുകറുപ്പായിട്ടും കല്ലിനെ പ്പൊലെയും
ഇരിക്കുന്നു — എങ്കിലും അതിനെ ലഘുവായി തുണ്ടു
തുണ്ടായിട്ടുഒടെയ്ക്കാം — ആയ്തു വിറകുപൊലെ എരി
ങ്ങു അധികം കനൽകൊടുക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/111&oldid=179390" എന്ന താളിൽനിന്ന് ശേഖരിച്ചത്