താൾ:5E1405.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

൧൩ ഇംഗ്ലാന്റിൽ പൊന്നും വെള്ളിയും അ
ധികമില്ലാ — വൈരക്കല്ലും മുത്തുകളും അവിടെകിട്ടുക
ഇല്ലാ — എങ്കിലും അവിടെ നല്ലഇരുമ്പും തകരവും
ചെമ്പും അധികം ഒണ്ട

൧൪ ഇരുമ്പു ഇംഗ്ലീഷുകാറൎക്കു പൊന്നിനെകാ
ൽ അധികം പ്രയൊജന മൊള്ളതാകുന്നു — എങ്ങ
നെ എന്നാൽ ഇരുമ്പും നിലക്കരിയും കൊണ്ടു പുക
സൂത്ത്രങ്ങളെയും കൈത്തൊഴിലുകൾക്കു വെണ്ടുന്ന
സകല സൂത്ത്രങ്ങളെയും ചെയ്യുന്നു — ൟ സൂത്ത്രങ്ങ
ളെകൊണ്ടു കുറുമ്പു ആട്ടുമുടിയും ഹിന്ദു ദെശത്തിൽ
നിന്നും അമെരിക്കാ ദെശത്തിൽ നിന്നും കൊണ്ടു
വരുന്നപഞ്ഞിയും പലവിധ വസ്ത്രങ്ങളായിട്ടു നെ
യ്തു ആയ്തും മറ്റും ചരക്കുകളും അന്ന്യ ദെശങ്ങളിൽ
അയക്കുന്നു — ഇപ്രകാരം ഒള്ള വ്യാപാരംകൊണ്ടു
ഇംഗ്ലാന്റുദെശം ഏറ്റവും ഐെശ്വൎയ്യവും ബലവു
മൊള്ളതായിരിക്കുന്നു


ഇതിൽ പിന്നെപ്രസിദ്ധംചെയ്യുന്ന പൊസ്ത
കത്തിൽ ഇംഗ്ലാണ്ടുമുതലായദെശങ്ങളെക്കുറിച്ചു
ഇന്നും അധികമായിട്ടു ചൊല്ലുകയും ചെയ്യും ‍

തിരുവനന്തപുരം സൎക്കാർ അച്ചുകൂടത്തിൽ
അച്ചടിക്കപ്പെട്ടതു

൧൦൩൦ മാണ്ടു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/112&oldid=179391" എന്ന താളിൽനിന്ന് ശേഖരിച്ചത്